മൈക്രോസോഫ്റ്റ് വിൻഡോസ് 8.1 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സേവനം അവസാനിപ്പിക്കാനൊരുങ്ങുന്നു. 2023 ജനുവരി 23 നാണ് മൈക്രോസോഫ്റ്റ് 8.1 സേവനം നിർത്തുക. ഇത് സംബന്ധിച്ച അറിയിപ്പുകൾ താമസിയാതെ ഉപഭോക്താക്കൾക്ക് ലഭിക്കും. അതിനാൽ ഉപഭോക്താക്കൽ ഓപ്പറേറ്റിങ് സിസ്റ്റം ഉടൻ അപ്‌ഗ്രേഡ് ചെയ്ത് പുതിയ വിൻഡോസ് വേർഷനിലേക്ക് മാറുക.

2016 ജനുവരി 12 നാണ് വിൻഡോസ് 8 നുള്ള പിന്തുണ കമ്പനി അവസാനിപ്പിച്ചത്. വിൻഡോസ് 8.1 നുള്ള പിന്തുണ 2023 ജനുവരി 10 ന് അവസാനിപ്പിക്കുമെന്ന് കമ്പനി ഒരു അപ്ഡേറ്റിൽ പറഞ്ഞു. ഈ തീയ്യതികൾക്ക് ശേഷം മൈക്രോസോഫ്റ്റ് 365 ആപ്പുകൾ വിൻഡോസ് 8 ലോ വിൻഡോസ് 8.1 ലോ ലഭിക്കില്ല. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ പുതിയ വിൻഡോസ് വേർഷനിലേക്ക് മാറാനാണ് കമ്പനി നിർദേശിക്കുന്നത്.

മുമ്പ് വിൻഡോസ് 8, വിൻഡോസ് 8.1 ഓഎസുകളുമായി ഇറങ്ങിയിരുന്ന കംപ്യൂട്ടറുകൾ ഏറ്റവും പുതിയ വിൻഡോസ് 11 ലേക്ക് മാറുവാൻ യോഗ്യമാവില്ല. എന്നാൽ അവ വിൻഡോസ് 10 ലേക്ക് അപ്ഗ്രേഡ് ചെയ്യാനാവും. വിൻഡോസ് 10 ന്റെ ഫുൾ വേർഷൻ വാങ്ങി ഇൻസ്റ്റാൾ ചെയ്യേണ്ടി വരും.

2025 ഒക്ടോബർ 14 വരെയാണ് വിൻഡോസ് 10 ന് മൈക്രോസോഫ്റ്റിൽ നിന്നുള്ള പിന്തുണ ലഭിക്കുക. വിൻഡോസ് 8.1 ഉപയോഗിക്കുന്നവർ പുതിയ വിൻഡോസ് 11 പിസിയിലേക്ക് മാറുന്നതായിരിക്കും നല്ലത്.