ചാംഗി എയർപോർട്ടിൽ നിന്നുള്ള ടാക്സി യാത്രകൾക്കുള്ള സർചാർജ് ഈ വർഷം മുഴുവൻ തുടരാൻ കമ്പനികൾ തീരുമാനിച്ചു. ചാംഗി എയർപോർട്ടിൽ നിന്നുള്ള യാത്രകൾക്ക് ഈ വർഷം അവസാനം വരെ താൽക്കാലിക സർചാർജ് നല്കണമെന്ന് ടാക്‌സി കമ്പനികൾ അറിയിച്ചു.കുറഞ്ഞത് നാല് ടാക്‌സി കമ്പനികളെങ്കിലും വില വർദ്ധനവ് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്്.

ചാംഗി എയർപോർട്ടിൽ നിന്നുള്ള ടാക്‌സി യാത്രകൾക്കുള്ള സർചാർജുകൾ മെയ് 19 ന് 3 ഡോളര് ഉയർത്തിയത് ഈ നടപടി ജൂൺ 30 വരെ നിലനിൽക്കുമെന്ന് എയർപോർട്ട് അറിയിച്ചിരുന്നത്.എന്നിരുന്നാലും, 2022 ഡിസംബർ 31 വരെ താൽക്കാലിക സർചാർജ് വർദ്ധനവ് നിലനിൽക്കുമെന്ന് വ്യാഴാഴ്ച (ജൂൺ 23) ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ സ്ട്രൈഡ്സ് ടാക്സി അറിയിച്ചു. കംഫർട്ട്ഡെൽഗ്രോ ടാക്‌സി വെള്ളിയാഴ്ചയും അത് തന്നെ ചെയ്തു.പ്രൈം ടാക്സിയും ബിസിനസ് ടൈംസിലെ ഒരു അറിയിപ്പിൽ വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചു.

വർധന നിലവിൽ വരുന്നതോടെ, എല്ലാ ദിവസവും വൈകിട്ട് 5 മുതൽ രാത്രി 11.59 വരെയുള്ള ടാക്‌സി യാത്രകൾക്കുള്ള സർചാർജ് 8 ഡോളർ ആണ്, മറ്റെല്ലാ സമയങ്ങൾക്കും 6 ഡോളർആണ് സർചാർജ്.സാധാരണ സാഹചര്യങ്ങളിൽ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 5 മണിക്കും അർദ്ധരാത്രിക്കും ഇടയിൽ ചാംഗി എയർപോർട്ടിൽ നിന്നുള്ള ടാക്‌സി യാത്രകൾക്ക് 5 ഡോളർസർചാർജ് ഉണ്ട്. മറ്റെല്ലാ സമയങ്ങളിലും ടാക്‌സി യാത്രകൾക്കുള്ള സർചാർജ് സാധാരണയായി 3 ഡോളർആണ്.