- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രഞ്ച് റെയിൽവേ യൂണിയനുകൾ ദേശ വ്യാപകമായി പണിമുടക്കിന്; വേതന വർദ്ധന ആവശ്യപ്പെട്ടുള്ള ട്രെയിൻ ജീവനക്കാരുടെ സമരം ജൂലൈ 6ന്
ഫ്രഞ്ച് റെയിൽവേ യൂണിയനുകൾ ദേശ വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തു.ഫ്രഞ്ച് സ്‌കൂളുകൾ വേനൽക്കാലത്ത് അടക്കുന്നതിന്റെ തലേദിവസമായ ജൂലൈ 6 ബുധനാഴ്ച ആണ് ദേശീയ റെയിൽ പണിമുടക്ക് ആസൂത്രണം ചെയ്തിട്ടുള്ളത്.മൂന്ന് വലിയ റെയിൽ യൂണിയനുകൾ - CFDT, Sud-Rail, CGT - പണിമുടക്കിൽ പങ്കെടുക്കും.നാലാമത്തേത്, ഉൻസ, പങ്കെടുക്കുന്ന കാര്യം തീരുമാനമായില്ല.
ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിടാൻ ജീവനക്കാരെ ,ഹായിക്കുന്നതിന് വേതന വർദ്ധന ആവശ്യപ്പെട്ടാണ് യൂണിയൻ സമരം ചെയ്യുന്നത്.
വേതനവർദ്ധനവിനൊപ്പം എല്ലാ അലവൻസുകളുടെയും ബോണസുകളുടെയും നഷ്ടപരിഹാരങ്ങളുടെയും പുനർമൂല്യനിർണ്ണയം' എന്നിവയും അവർ ആവശ്യപ്പെടുന്നു.
ഒരു ദിവസത്തെ സമരത്തിനാണ് നിലവിൽ നോട്ടീസ് നൽകിയിരിക്കുന്നത്.
പണിമുടക്ക് SNCF-ലെ ജീവനക്കാരെ ഉൾക്കൊള്ളുന്നുണ്ടെങ്കിലും പാരീസ് മെട്രോ പോലുള്ള നഗര പൊതുഗതാഗത സേവനങ്ങളെ ഇത് ബാധിക്കില്ല, എന്നിരുന്നാലും പാരീസിലെ ചില പ്രാദേശിക RER, Transilien സേവനങ്ങൾ SNCF ആണ് നടത്തുന്നത്..
വർധിച്ച ജീവിതച്ചെലവ് നേരിടാൻ വേതന വർദ്ധനവ് ആവശ്യപ്പെട്ട് എയർപോർട്ട് ജീവനക്കാരും ഫ്‌ളൈറ്റ് അറ്റൻഡന്റുമാരും സമര നോട്ടീസ് നൽകിയതിനാൽ ഫ്രാൻസിലെ വിമാന യാത്ര ഇതിനകം തന്നെ ദുരിതത്തിലാണ്.