- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിൽ എസ്എഫ്ഐ അക്രമം;ഒഐസിസി ഇൻഖാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രതിഷേധിച്ചു
ദോഹ: രാഹുൽ ഗാന്ധി MP യുടെ ഓഫീസിൽ SFI അക്രമം നടത്തുകയും,ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുകയും ഓഫീസ് അടിച്ച് തകർക്കുകയും ചെയ്തു. ഗാന്ധി ചിത്രം വരെ അടിച്ച് തകർത്ത് നിലത്തിട്ട് ചവിട്ടിയ SFI- DYFI അക്രമികളുടെ നടപടിസംഘപരിവാർ രാഷ്ട്രീയവും ചുവപ്പിന്റെ രാഷ്ട്രീയവും ഒന്നാണന്ന് തെളിയിച്ചതായി ഖത്തർ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സമീർ ഏറാമല പ്രസ്താവനയിൽ അറിയിച്ചു.
സ്വർണ്ണ കള്ളക്കടത്തു കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ അട്ടിമറിക്കുന്നതിന് കേന്ദ്ര BJP നേതൃത്വത്തേയും നരേന്ദ്ര മോദിയേയും സന്തോഷിപ്പിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ SFI-DYFI ക്ക് നൽകിയ ക്വട്ടേഷൻ ആണ്അക്രമം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വർണ്ണക്കടത്ത് കേസ്സിലും , പരിതസ്ഥിതി വിഷയങ്ങളിലും. സംശയത്തിന്റെ നിഴലിൽ നില്കുന്ന പിണറായി വിജയനും ഇടതു പക്ഷ സർക്കാറും ജനശ്രദ്ധ തിരിചുവിടാനുള്ള ആസൂത്രിത നീക്കമാണ് ഈ ആക്രമണങ്ങളുടെ പിന്നിൽ.
UDF നത്തുന്ന ജകീയ സമരങ്ങളിൽ വർദ്ധിച്ചുവരുന്ന ജനപിന്തുണ കണ്ട് വിറളി പൂണ്ട മുഖ്യമന്ത്രി ആക്രമങൾ നടത്തി കോൺഗ്രസ്സിനെ തളർത്താമെന്ന് കരുതുന്നത് വെറും വ്യാമോഹം മാത്രമാണെന്ന് സമീർ ഏറാമല പറഞ്ഞു
രാഹുൽ ഗാന്ധിയുടെ കൽപ്പറ്റ ഓഫീസ് അടിച്ചു തകർത്ത സംഭവം: പ്രതിഷേധവുമായി OICC - ഇൻകാസ് ഖത്തർ വയനാട് ജില്ലാ കമ്മിറ്റി
ദോഹ: രാഹുൽ ഗാന്ധി MP യുടെ ഓഫീസ് അടിച്ചു തകർക്കുകയും ഓഫീസജീവനക്കാരായ അഗസ്റ്റിൻ പുൽപ്പള്ളി അടക്കമുള്ളവരേ ക്രൂരമായി ആക്രമിക്കുയും ചെയ്ത ശേഷം അതിക്രമം രാഷ്ടപിതാവിന്റെ ഫോട്ടോ യോടും. വയനാട് ജില്ലയിൽ നിന്നും MP ക്ക് ലഭിച്ച ഒട്ടനവധി നിവേദനങ്ങളും മറ്റും നശിപ്പിച്ചുകൊണ്ട് പൊലീസ് ഒത്താശയോടെ തുടർന്ന ഈ അക്രമത്തെ പിണറായിടെ അമിത മോദി വിധേയത്വം എന്നതിൽ കവിഞ്ഞു മറ്റൊന്നും വിശേഷിപ്പിക്കാനാവില്ല. ഇത് പിണറായി-മോദി ഭരണത്തിൽ ഇന്ത്യയിലും പ്രത്യേകിച്ചു പിണറായി വിജയൻ എന്ന 'കേരള മോദി' കേന്ദ്ര മോദിയെ പ്രീതിപ്പെടുത്തി ലാവ്ലിൻ മുതൽ സ്വർണക്കടത്ത് അടക്കമുള്ള നിരവധിയായിട്ടുള്ള അഴിമതിയിൽ നിന്നും രക്ഷ നേടാനുള്ള നാണം കെട്ട പ്രവർത്തിയാണ് എന്ന് ഖത്തർ ഇൻകാസ് വയനാട് ജില്ലകമ്മിറ്റി ആരോപിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡന്റ് ആൽബർട്ട് ഫ്രാൻസിസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ടിജോ കുര്യൻ, നൗഫൽ പി പി, സിബിൻ സണ്ണി, വിൽസൻ ജോസ്, ലിജോ ജോസഫ്, ഫായിസ്, ജിജോ എന്നിവർ സംസാരിച്ചു.