- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു;തൃശൂർ സ്വദേശിയെ മരണം വിളിച്ചത് നാട്ടിലേക്കു വരേണ്ട ദിവസം
നാട്ടിലേക്കു വരാനിരിക്കെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ഏനാമാവ് റെഗുലേറ്ററിനു സമീപം പണിക്കവീട്ടിൽ അബ്ദുൽ കലാമാണ് (61) മരിച്ചത്.നാട്ടിലേക്കു വരാൻ ടിക്കറ്റ് എടുത്തിരുന്നു. അതിനു തലേന്നു രാത്രി കുഴഞ്ഞുവീഴുകയായിരുന്നു.
കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.15 വർഷമായി കുവൈത്തിൽ മുസ്തഫ കരാമ കമ്പനിയിലെ ജീവനക്കാരനാണ്. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കും. ഭാര്യ: ഷംസിയ. മകൾ: ആയിഷ
Next Story