- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ദ്രൗപദി പ്രസിഡന്റായാൽ പാണ്ഡവരും കൗരവരും ആരാകും'; ദ്രൗപതി മുർമുവിനെ പരിഹസിച്ച് ചോദ്യവുമായി സംവിധായകൻ രാം ഗോപാൽ വർമ്മ; വിവാദ പരാമർശത്തിൽ പരാതിയുമായി ബിജെപി
ഹൈദരാബാദ്: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെതിരായ വിവാദ പരാമർശത്തിൽ സംവിധായകൻ രാംഗോപാൽ വർമക്കെതിരെ പൊലീസിൽ പരാതി നൽകി ബിജെപി തെലങ്കാന ഘടകം. തെലങ്കാന ബിജെപി നേതാവ് ഗുഡൂർ നാരായണ റെഡ്ഡിയാണ് പരാതി നൽകിയത്.
ദ്രൗപദി പ്രസിഡന്റായാൽ പാണ്ഡവരും കൗരവരും ആരാകുമെന്ന ട്വീറ്റാണ് പരാതിക്കിടയാക്കിയത്. പിന്നാക്കവിഭാഗങ്ങളെ അപമാനിച്ചെന്നാരോപിച്ചാണ് ആരോപണം. അതേസമയം മഹാഭാരതത്തിലെ ഇഷ്ടകഥാപാത്രത്തിന്റെ പേര് കേട്ടപ്പോൾ അനുബന്ധ കഥാപാത്രങ്ങളെ ഓർത്തുപോയതാണെന്നും ആരെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും രാംഗോപാൽ വർമ പ്രതികരിച്ചു.
If DRAUPADI is the PRESIDENT who are the PANDAVAS ? And more importantly, who are the KAURAVAS?
- Ram Gopal Varma (@RGVzoomin) June 22, 2022
മഹാഭാരതത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് ദ്രൗപതിയെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നില്ല പ്രതികരണമെന്നും വിവാദത്തിന് മറുപടിയായി രാം ഗോപാൽ വർമ്മ പിന്നീട് ട്വീറ്റിൽ കുറിച്ചു.
സംവിധായകന്റെ പരാമർശത്തിൽ ബിജെപി പ്രവർത്തകരായ തങ്ങൾക്ക് വേദനയുണ്ടെന്ന് ഗുഡൂർ നാരായണ റെഡ്ഡി പറയുന്നു. എഎൻഐയോടാണ് റെഡ്ഡിയുടെ പ്രതികരണം. ദ്രൗപതിയെ പ്രസിഡന്റ് എന്ന് വിളിച്ചാണ് ട്വീറ്റ്. ദ്രൗപതിയെയും പാണ്ഡവരെയും കൗരവരെയും മാത്രം പരാമർശിച്ചിരുന്നുവെങ്കിൽ തങ്ങൾക്ക് എതിർപ്പുണ്ടാകുമായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഗോഷാമഹലിൽ നിന്നുള്ള ബിജെപി എംഎൽഎ രാജാ സിങ് രംഗത്തെത്തിയിരുന്നു. രാം ഗോപാൽ വർമയെ 'വേസ്റ്റ് ഫെല്ലോ' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, വിവാദ പരാമർശങ്ങൾ നടത്തി വാർത്തകളിൽ ജീവിക്കാനാണ് ശ്രമമെന്നും ആരോപിച്ചിരുന്നു.
ഒരു ആദിവാസി വനിത നേതാവിനെതിരായ പരാമർശം ക്രൂരവും നികൃഷ്ടവുമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ബിജെപി നേതാവ് ഗുഡുരു നാരായണ റെഡ്ഡി വർമ മാനസിക വിഭ്രാന്തിയിലാണെന്നും ആരോപിച്ചിരുന്നു
This was said just in an earnest irony and not intended in any other way ..Draupadi in Mahabharata is my faviourate character but Since the name is such a rarity I just remembered the associated characters and hence my expression. Not at all intended to hurt sentiments of anyone https://t.co/q9EZ5TcIIV
- Ram Gopal Varma (@RGVzoomin) June 24, 2022
എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപതി മുർമു ഇന്നലെയാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം നിരവധി മുന്നണി നേതാക്കളോടൊപ്പമെത്തിയാണ് അവർ പത്രിക സമർപ്പിച്ചത്. ജൂലായ് 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.
ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി സ്ഥാനാർത്ഥിയാണ് ദ്രൗപതി മുർമു. രാജ്യത്ത് ഗവർണർ സ്ഥാനം വഹിച്ച ആദ്യ ഗോത്ര വിഭാഗ വനിതയാണ് ദ്രൗപതി മുർമു. 1997 ലാണ് ഇവർ രാഷ്ട്രീയ പ്രവേശം നടത്തുന്നത്. ആ വർഷം റായ് രംഗപൂരിലെ ജില്ലാ ബോർഡിലെ കൗൺസിലറായി ദ്രൗപതി തെരഞ്ഞെടുക്കപ്പെട്ടു. ഒഡീഷയിൽ നിന്നും രണ്ട് തവണ ഇവർ എംഎൽഎയായിരുന്നു. ബിജെപി-ബിജെഡി സംയുക്ത സർക്കാരിൽ മന്ത്രിയുമായിരുന്നു. 2015 മെയ് 18 നാണ് ഝാർഖണ്ഡിലെ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടത്.




