മനാമ: വയനാട്ടിൽ രാഹുൽഗാന്ധി എംപി യുടെ ഓഫീസിനുനേരെ അക്രമം അഴിച്ചുവിടുകയും അടിച്ചുതകർക്കുകയും ചെയ്ത എസ്.എഫ്.ഐ ക്രിമിനലുകളുടെ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഐവൈസിസി ബഹ്റൈൻ ദേശിയ കമ്മറ്റി അഭിപ്രായപ്പെട്ടു.

നരേന്ദ്ര മോദി സർക്കാർ രാഹുൽഗാന്ധിയെ വേട്ടയാടുന്ന ഈ സന്ദർഭത്തിൽത്തന്നെ നടന്ന പൊറുക്കാനാകാത്ത ഈ അക്രമം സിപിഎമ്മിന്റെ മോദി പ്രീണനത്തിന്റെ ഭാഗമാണെന്ന് കരുതാവുന്ന സാഹചര്യമാണുള്ളത് എന്നും, സംഭവത്തെ ശക്തമായ നിലയിൽ അപലപിക്കുന്നുവെന്നും, കുറ്റകാർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതുകൊണ്ട് മാത്രമായില്ല പ്രവൃത്തിയിലാണത് ബോധ്യപ്പെടുത്തേണ്ടതെന്നും, അക്രമം നടത്തിയ എസ്.എഫ്.ഐ. കുറ്റവാളികൾക്കെതിരെ മാതൃകാപരവും കർശനവുമായ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തയ്യാറാവണവെന്നും സംഘടന പത്രകുറിപ്പിൽ ആവിശ്യപ്പെട്ടു.