ഉമ്മുൽ ഖുവൈൻ: ഗതാഗത നിയമ ലംഘനം പിടികൂടാൻ പുതിയ റഡാർ സ്ഥാപിച്ചെന്ന മുന്നറിയിപ്പുമായി യുഎഇയിലെ ഉമ്മുൽ ഖുവൈൻ പൊലീസ്. ഉമ്മുൽ ഖുവൈൻ എമിറേറ്റിലെ കിങ് ഫൈസൽ സ്ട്രീറ്റിൽ അബുദാബി ഇസ്ലാമിക് ബാങ്കിന് മുന്നിലാണ് പുതിയ റഡാർ സ്ഥാപിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുതിയ റഡാർ സ്ഥാപിച്ച വിവരം പൊലീസ് അറിയിച്ചിരിക്കുന്നത്. വാഹനം ഓടിക്കുന്നവർ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാൻ വേഗ നിയന്ത്രണം പാലിക്കണമെന്നും ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.