- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പതിനാല് വയസ്സുകാരിയെ നിർബന്ധപൂർവം വിവാഹം കഴിക്കാൻ ശ്രമം; യുവാവും പെൺകുട്ടിയുടെ അമ്മയും പിടിയിൽ
ഋഷികേശ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധപൂർവം വിവാഹം ചെയ്യാൻ ശ്രമിച്ചതിന് യുവാവും പെൺകുട്ടിയുടെ അമ്മയും ഭർത്താവുമടക്കം നാല് പേർ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് സംഭവം. 14 വയസ്സുകാരിയായ പെൺകുട്ടിയെ 28 വയസ്സുകാരന് വിവാഹം നടത്താൻ ശ്രമിച്ചതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മാനസാ ദേവി ക്ഷേത്രത്തിലാണ് വിവാഹം നടക്കാനിരുന്നത്. പെൺകുട്ടിയുടെ പ്രായം കണക്കിലെടുത്തു വിവാഹം നടത്തിക്കൊടുക്കാൻ ക്ഷേത്ര പൂജാരി വിസമ്മതിച്ചു. എന്നാൽ പെൺകുട്ടിയുടെ കഴുത്തിൽ യുവാവ് നിർബന്ധപൂർവം മാല ചാർത്തി. പെൺകുട്ടിയുമായി കാറിൽ പോകുമ്പോൾ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയെ രക്ഷപെടുത്തിയതായി പൊലീസ് അറിയിച്ചു.
Next Story




