- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; ദുബായിൽ മലയാളി യുവതിക്ക് ദാരുണ മരണം: മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കും
ദുബായ്: ദുബായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മലയാളി യുവതി അതിദാരുണമായി മരിച്ചു. സത്വ അൽ ബിലയിലാണ് 32കാരിയുടെ ജീവനെടുത്ത അപകടം നടന്നത്. മാനന്തവാടി ചെറ്റപ്പാലം സ്വദേശി റംഷീനയാണ് (32) മരിച്ചത്. സിഗ്നൽ മറികടന്നുവന്ന കാറിടിച്ചാണ് അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു. അബൂബക്കറിന്റെയും റംലയുടെയും മകളാണ്. ഭർത്താവ്: അരങ്ങിൽതാഴെ ഹഫ്‌സൽ. മകൻ: മുഹമ്മദ് യിസാൻ. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കും.
Next Story