- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്പത് വയസിനിടയിൽ 12 വിവാഹങ്ങൾ; പതിമൂന്നാം വിവാഹത്തിന് നീക്കം; ഒളിവിൽ കഴിഞ്ഞ വിവാഹത്തട്ടിപ്പുകാരൻ അറസ്റ്റിൽ; പിടിയിലായത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ
പാട്‌ന: ബിഹാറിലെ കിശൻഗഞ്ചിൽ ആറ് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന വിവാഹത്തട്ടിപ്പുകാരൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് കിശൻഗഞ്ച് അനാർക്കലി സ്വദേശി ശംശാദ് പിടിയിലായത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ 12 തവണ വിവാഹം ചെയ്തിട്ടുണ്ടെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. അവിവാഹിതനാണെന്ന് പറഞ്ഞാണ് ഓരോ തവണയും ഇയാൾ വിവാഹം ചെയ്തത്. പതിമൂന്നാം വിവാഹത്തിന് ഇയാൾ തയ്യാറെടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
2015 ഡിസംബർ 8ന്, പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് ബിജ്വർ സ്വദേശി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഒരു മാസത്തിനുള്ളിൽ കിശൻഗഞ്ചിലെ എൽആർപി ചൗക്ക് എന്ന പ്രദേശത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തി. എന്നാൽ ശംശാദ് പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടു.
തുടർന്ന് ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. ഇതിനിടെ, ഇയാൾ ബഹാദുർഗഞ്ചിലെ കൊയിദാംഗി എന്ന പ്രദേശത്തുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശംശാദ് പിടിയിലാവുകയായിരുന്നു.




