- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെള്ളപ്പൊക്കക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രിയെത്തി; നീന്തിക്കയറിയെത്തി ഉപഹാരം സമ്മാനിച്ച് യുവാവ്; വിഡിയോ വൈറൽ
ഗുവാഹത്തി: അസമിൽ വെള്ളപ്പൊക്കക്കെടുതി വിലയിരുത്താനെത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ അഭിവാദ്യം ചെയ്യാൻ നീന്തിക്കയറിയെത്തി സിൽചാറിലെ യുവാവ്. ഗേറ്റിൽ പിടിച്ചു വെള്ളത്തിൽ മുങ്ങിക്കിടന്ന യുവാവ് മുഖ്യമന്ത്രിയെ കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്ന വിഡിയോയാണ് വൈറലാകുന്നത്.
ദുരിതാശ്വാസ പ്രവർത്തകരുടെ സഹായത്തോടെ ബോട്ടിന് അരികിലെത്തിയ യുവാവ് അസമീസ് പരമ്പരാഗത വസ്ത്രമായ ഗമൂസ മുഖ്യമന്ത്രിക്ക് നൽകി. ഗമൂസ സ്വീകരിച്ച മുഖ്യമന്ത്രി ഇനി സിൽചാർ സന്ദർശിക്കുമ്പോൾ യുവാവിന്റെ വീട് സന്ദർശിക്കാമെന്നും വീട്ടിൽ നിന്ന് ചായ കുടിക്കാമെന്നും വാഗ്ദാനം ചെയ്തു.
#WATCH | Assam CM Himanta Biswa Sarma visited the flood affected Barak valley area where a resident braved flood waters to greet him with a 'Gamusa' pic.twitter.com/VOvQayYBoo
- ANI (@ANI) June 26, 2022
അസമിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 121 പേരാണ് മരണപ്പെട്ടത്. 25 ജില്ലകളിൽ 25 ലക്ഷം ആളുകൾ ദുരിതക്കെടുതിയിലാണ്. സിൽചാറിൽ ഡ്രോണുകൾ ഉപയോഗിച്ചാണ് ആവശ്യസാധനങ്ങൾ എത്തിക്കുന്നത്.




