കോതമംഗലം: ബൈക്കിൽ ഇടിച്ചശേഷം നിർത്താതെ പോയെ ടെമ്പോട്രാവലർ നാട്ടുകാർ പിൻതുടർന്ന് പിടികൂടി. പ്രകോപിതരായ ട്രാവലറിലെ ഭിന്നലിംഗക്കാരായ യാത്രക്കാർ അക്രസക്തരായി. വിവരമറിഞ്ഞെത്തിയ പൊലീസിന് നേരെയും രോക്ഷപ്രകടനം. വാഹനം കസ്റ്റഡിയിൽ എടുത്തെന്നും ഡ്രൈവർക്കെതിരെ കേസെടുത്തെന്നും ഊന്നുകൽ പൊലീസ്.

ഇന്നലെ ഉച്ചകഴിഞ്ഞ് കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ ഊന്നു കല്ലിനടുത്ത് മങ്ങാട്ടുപടിയിലാണ് സംഭവം. മൂന്നാർ ഭാഗത്തേക്ക് പോകുകയായിരുന്ന ടെമ്പോട്രാവലർ കളങ്ങാടിന് സമീപം ബൈക്കിൽ തട്ടുകയും നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചതിനെത്തുടർന്ന് പാതവക്കിലെ ടെലിഫോൺ പോസ്റ്റ് മറിയുകയും ചെയ്തിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ടിട്ടും ടെമ്പോട്രാവലർ നിർത്തതെ ഡ്രൈവർ മുന്നോട്ടുപോകുകയായിരുന്നു.ഇത് ഇതുവഴി എത്തിയ കാർ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയും അവർ പിൻതുടർന്നെത്തി ടെമ്പോട്രാവലർ തടഞ്ഞിടുകയുമായിരുന്നു. ട്രാവലറിൽ യാത്ര ചെയ്തിരുന്ന ഭിന്നലിംഗക്കാർ ഇത് ചോദ്യം ചെയ്ത് രംഗത്തെത്തിയതോടെ ഒച്ചപ്പാടായി.ഇതിനിടയിൽ സംഭവമറിഞ്ഞ് നാട്ടുകാരും ഓടിക്കൂടി.രക്ഷപെടാൻ മാർഗ്ഗമില്ലന്ന് കണ്ടതോടെ നാട്ടുകാരെയും കാർയാത്രക്കാരെയും ഭീഷിണിപ്പെടുത്തി പിൻതിരിപ്പിക്കാനായി ഭന്നലിംഗക്കാരുടെ ശ്രമം.

ഇത് ദേശീയപാതയിൽ അൽപ്പസമയം ഗതാഗത തടസ്സിനും കാരണമായി. വിവരം അറിഞ്ഞ് താമസിയാതെ ഊന്നുകൽ പൊലീസ് സ്ഥലത്തെത്തി. വാഹനം സ്റ്റേഷനിലേക്ക് മാറ്റാൻ പൊലീസ് ശ്രമിച്ചതോടെ ഭിന്നലിംഗക്കാർ പൊലീസിനുനേരെയും രോക്ഷപ്രകടവുമായി എത്തി.തുടർന്ന് നേരിയ ബലം പ്രയോഗത്തിലൂടെ പൊലീസ് വാഹനം സ്റ്റേഷനിലേക്ക് മാറ്റി.

പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ കൂവള്ളൂർ നെല്ലിമറ്റത്തിൽ ജമാലിനെ കോതമംഗലം എം ബി എം എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ടെമ്പോട്രാവലവർ ഡ്രൈവർ ചെന്നൈ സ്വദേശി ചിരംജീവിക്കെതിരെ പൊലീസ് കേസെടുത്തു. ചെന്നൈയിൽ നിന്നും 23 -ന് കേരളത്തിലെത്തി, ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നവരാണ് ട്രാവലറിൽ ഉണ്ടായിരുന്നത്.

വാഹനം കസ്റ്റഡിയിൽ എടുത്തതിനാൽ ഇവർക്ക് യാത്ര തുടരാൻ പൊലീസ് തന്നെ ആവശ്യമായ സഹായങ്ങൾ ഏർപ്പാടാക്കി.യാത്ര സംഘം മറ്റൊരുവാഹനത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ചെന്നൈയ്ക്ക് തിരിച്ചതായി പൊലീസ് അറയിച്ചു.