- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമയന്നൂരിന്റെ അമ്മയ്ക്ക് വായനാപൂർണ്ണിമ ദേശപ്പെരുമ പുരസ്‌കാരം സമ്മാനിച്ചു
ജീവകാരുണ്യ പ്രവർത്തങ്ങൾ കൊണ്ടും അർപ്പണബോധം കൊണ്ടും സമൂഹത്തിലെ നിറസാന്നിധ്യമായ 'അമയന്നൂരിന്റെ അമ്മ'എന്നറിയപ്പെടുന്ന സാമൂഹ്യപ്രവർത്തക ജ്യോതിർഭവൻ ഡയറക്ടർ ലൈലാമ്മ ജോണിന് പെരുമ്പാവൂർ സാംസ്‌കാരികവേദി നൽകുന്ന വായനാപൂർണ്ണിമ ദേശപ്പെരുമ പുരസ്‌കാരം.ളാക്കാട്ടൂർ എം.ജി.എം.എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പുരസ്‌കാരം സമ്മാനിച്ചു.
തനിക്കുള്ളത് ഇല്ലാത്തവനും കൂടി പങ്കുവയ്ക്കുക എന്ന ചിന്ത ജീവിതത്തിന്റെ അടിസ്ഥാന പ്രമാണമായി സ്വീകരിച്ച് ജീവിതത്തിലെ തീഷ്ണമായ അനുഭവങ്ങളും കഠിന യാഥാർത്ഥ്യങ്ങളുമെല്ലാം ആഴത്തിൽ തൊട്ടറിഞ്ഞ് കരുണയെ പ്രതിഫലിപ്പിക്കാൻ ലൈലാമ്മ ജോണിന് കഴിഞ്ഞുവെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.അനാഥരും ആലംബഹീനരുമായ നൂറുക്കണക്കിന് അമ്മമാർക്കും സ്ത്രീകൾക്കും അഭയകേന്ദ്രമാണ് അമയന്നൂരിലെ ജ്യോതിർഭവൻ.
Next Story