ശുപത്രി പ്രവേശനം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കുട്ടികൾക്ക് വെള്ളിയാഴ്ച മുതൽ സൗജന്യ ഫ്‌ളൂ വാക്‌സിൻ ലഭ്യമാക്കും. കൂടാതെ കൂടുതൽ ന്യൂസിലൻഡുകാർക്ക് രണ്ടാമത്തെ കോവിഡ് -19 ബൂസ്റ്റർ ഡോസിനും ചൊവ്വാഴ്‌ച്ച മുതൽ അവസരമുണ്ടാകും.50 വയസ്സിനു മുകളിലുള്ളവർക്കും, 30 വയസ്സിനു മുകളിലുള്ള ആരോഗ്യ പ്രവർത്തകർക്കുമാണ് വാക്സിൻ ആദ്യം കൊടുത്തു തുടങ്ങുക.

ഫ്‌ളൂ കേസുകൾ കുത്തനെ വർദ്ധിക്കുന്നതിനാൽ ജൂലൈ ഒന്ന് മുതൽ കുട്ടികൾക്ക് സൗജന്യ ഫ്‌ളൂ വാക്‌സിൻ ലഭിക്കുക. കുട്ടികൾ ഉൾപ്പെടെ 800,000 ന്യൂസിലൻഡുകാർ സൗജന്യ ഫ്‌ളൂ വാക്‌സിന് നിലവിൽ അർഹരാണ്. അസുഖം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രീ-സ്‌കൂൾ കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആരോഗ്യവകുപ്പിന്റെ അടിയന്തിര നീക്കം.

രണ്ടാമത്തെ ബൂസ്റ്റർ ഡോസ് മുമ്പത്തെ ഡോസിന് ആറ് മാസത്തിന് ശേഷം ആയിരിക്കണം എടുക്കേണ്ടത്.കൂടാതെ കോവിഡ് -19 അണുബാധയ്ക്ക് ശേഷം മൂന്ന് മാസത്തേക്ക് മാറ്റിവയ്ക്കണം എന്നുണ്ട്.രണ്ടാമത്തെ ബൂസ്റ്ററിന് അർഹതയുള്ള ആർക്കും, വാക്-ഇൻ, ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്ററുകൾ, ബുക്ക് മൈ വാക്സിൻ ഉപയോഗിച്ച് ഓൺലൈനായി ബുക്ക് ചെയ്യുക അല്ലെങ്കിൽ 0800 282926 എന്ന നമ്പരിൽ കോവിഡ് വാക്സിനേഷൻ ഹെൽത്ത്ലൈനിൽ വിളിച്ച് തുടങ്ങി നിരവധി സ്ഥലങ്ങളിൽ നിന്ന് കുറിപ്പടി ഇല്ലാതെ തന്നെ ലഭിക്കും.