ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ എന്നിവിടങ്ങളിലെ എയർ ട്രാഫിക് കൺട്രോൾ സ്ട്രൈക്കുകളും ജീവനക്കാർക്കിടയിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതും കാരണം എയർ ലിംഗസിന് ഇന്നലെ 13 വിമാനങ്ങളും ഇന്ന് മൂന്ന് വിമാനങ്ങളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. നടപടിയിൽ എയർലൈൻ മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.

ഐഎജിയുടെ ഉടമസ്ഥതയിലുള്ള എയർലൈൻ, റദ്ദാക്കലുകളെ തുടർനന് ലഭ്യമായ അടുത്ത ബദൽ സേവനത്തിൽ തടസ്സപ്പെട്ട യാത്രക്കാരെ വീണ്ടും യാത്ര സൗകര്യം ഒരുക്കുമെന്ന് അറിയിച്ചു., വെള്ളിയാഴ്ചയ്ക്കും ഇന്നലെയ്ക്കുമിടയിൽ ഷെഡ്യൂൾ ചെയ്തിരുന്ന 2 ശതമാനത്തിൽ താഴെ വിമാനങ്ങളെ ക്യാബിൻ ക്രൂ സ്ട്രൈക്കുകൾ ബാധിച്ചതായി റയാൻ എയർ അറിയിച്ചു.