ട്ടാവ ഡ്രൈവർമാർ അവരുടെ വാഹന ലൈസൻസ് പ്ലേറ്റ് പുതുക്കിയില്ലേൽ വേഗം പുതുക്കിക്കൊള്ളൂ. കാരണം കാലഹരണപ്പെട്ട പ്ലേറ്റുകൾക്ക് 110 ഡോളർ പിഴ നൽകാൻ ഉദ്യോഗസ്ഥർ ഉടൻ ആരംഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്.ഒന്റാറിയോ സർക്കാർ ലൈസൻസ് പ്ലേറ്റ് പുതുക്കൽ ഫീസും പാസഞ്ചർ വാഹനങ്ങളുടെ സ്റ്റിക്കറുകളും റദ്ദാക്കിയെങ്കിലും, വാഹന ഉടമകൾ ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ അവരുടെ പ്ലേറ്റുകൾ പുതുക്കണം

ഒട്ടാവ പൊലീസ് സേവനത്തിന് അഞ്ച് ഓട്ടോമാറ്റിക് ലൈസൻസ് പ്ലേറ്റ് റെക്കഗ്‌നിഷൻ വാഹനങ്ങളുള്ളത് . ഇത് വഴി മോഷ്ടിച്ച ലൈസൻസ് പ്ലേറ്റുകൾ, പ്ലേറ്റുകളുടെ ദുരുപയോഗം, ലൈസൻസില്ലാത്ത ഡ്രൈവർമാർ, കാലഹരണപ്പെട്ട ലൈസൻസ് പ്ലേറ്റ് സ്റ്റിക്കറുകൾ എന്നിവ തിരിച്ചറിയാൻ പൊലീസിനെ സഹായിക്കുന്നു.

ഡ്രൈവർമാർക്ക് അവരുടെ ലൈസൻസ് പ്ലേറ്റുകൾ സർവീസ് ഒന്റാറിയോ വഴി ഓൺലൈനായോ മെയിൽ വഴിയോ നേരിട്ടോ പുതുക്കാനാകും.