- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിമ കുവൈത്ത് കബദിൽ ദ്വിദിന പിക്‌നിക് ആയ ഉല്ലാസത്തനിമ സംഘടിപ്പിച്ചു
കുവൈത്തിലെ കലാസംസാകാരിക സമൂഹിക വിഷയങ്ങളിലെ അനിഷേദ്ധ്യ സാനിദ്ധ്യമായ തനിമ കുവൈത്ത് അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും പങ്കെടുപ്പിച്ച് കൊണ്ട് കബദിൽ ദ്വിദിന പിക്‌നിക് ആയ ഉല്ലാസത്തനിമ2022 സംഘടിപ്പിച്ചു.
ഉല്ലാസത്തനിമ കൺവീനർ ബിനോയ് (ജേകബ് വർഗ്ഗീസ്), അലക്‌സ് വർഗ്ഗീസ് എന്നിവർ പ്രോഗ്രാമുകളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ജെന. കൺവീനർ ബാബുജി, ഷൈജു പള്ളിപ്പുറം (ജോയിന്റ് കൺവീനർ ), ജോജിമോൻ (ഫിനാൻസ് കണ്ട്രോളർ) എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു.. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും മത്സരങ്ങളും കൊണ്ട് ഹൃദ്യമായ രണ്ട്ദിനങ്ങൾ, ജോലിത്തിരക്കിന്റെ സമ്മർദ്ദങ്ങൾ ഒഴിഞ്ഞ് കൊണ്ട് അംഗങ്ങൾക്ക് ആശ്വാസകരമായ ഓർമ്മകൾ സമ്മാനിക്കുന്ന ഒന്നായ് മാറി എന്ന് ബാബുജി അറിയിച്ചു.
തനിമ അംഗങ്ങളിൽ നിന്നും രക്ത്ദാനം അടക്കം ഉള്ള സന്നദ്ധ സേവനങ്ങളിൽ മുന്നിൽ നിൽക്കുന്നവരെ അനുമോദിച്ചു.തനിമയുടെ വിവിധ തുടർപരിപാടികളുടെ ആസ്സൂത്രണയോഗങ്ങളും സംഘടിപ്പിച്ചു.
പ്രൊഗ്രാം കൺവീനർ ബിനോയ് പൊതുവിൽ കുവൈത്തിലെയും നാട്ടിലെയും കലാകായിക സാംസ്‌കാരിക സാമൂഹിക വിദ്യാഭ്യാസതലങ്ങളിൽ വ്യത്യസ്തമായും സുതാര്യമായും മാതൃകാപരമായും ഇടപെടുന്നതിൽ തനിമ കുവൈത്തിന്റെ പ്രതിബദ്ധത അറിയിക്കുകയും മുൻകാലങ്ങളിൽ എന്ന പോലെ സേവനസന്നദ്ധത അറിയിക്കുകയും ചെയ്തു.