ന്യൂയോർക്ക്: നോർത്ത് അമേരിക്കാ- യൂറോപ്പ് മാർത്തോമാ ഭദ്രാസനാതിർത്തിയിലുള്ള ഇടവകകളിൽ നിന്നും ഉയർന്ന മാർക്ക് നേടി ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്നും മെറിറ്റ് അവാർഡിനുള്ള നോമിനേഷൻ സ്വീകരിക്കുന്നു.

ആരാധനകളിൽ ക്രൂരമായി സംബന്ധിക്കുന്നവരും, ഇടവകകളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ സജ്ജീവമായി പങ്കെടുക്കുന്നവരുമായ വിദ്യാർത്ഥികൾ പ്രത്യേകം തയ്യാറാക്കിയ അപേക്ഷകൾ പൂരിപ്പിച്ചു ഇടവക വികാരിയുടെ സാക്ഷ്യപത്രത്തോടെ മാത്യുകോശി, കൺവീനർ മാർത്താമാ മെറിറ്റ് അവാർഡ്, 2320 മെറിക് അവന്യു, മെറിക്, ന്യൂയോർക്ക് 11566 എന്ന വിലാസത്തിൽ അയച്ചു കൊടുക്കേണ്ടതാണ്. അപേക്ഷ ലഭിച്ചിരിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ 15 ആണെന്നും കൺവീനർ അറിയിച്ചു. കൂടുതൽ വിവരങ്ങള്ക്ക് അതത് ഇടവക വികാരിമാരേയോ, ഭദ്രാസന ഓഫീസിലോ ബന്ധപ്പെടേണ്ടതാണെന്നും മാത്യു കോശിയുടെ അറിയിപ്പിൽ പറയുന്നു.