- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കൾച്ചറൽ ഫോറം കാമ്പയിൻ : സഫാരി മാൾ ബൂത്ത് ജനകീയമായി
പ്രവാസി ക്ഷേമ പദ്ധതികൾ -അറിയാം' എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം കാമ്പയിന്റെ ഭാഗമായി ബോധവത്കരണസദസ്സും പ്രവാസി ക്ഷേമനിധി ബൂത്തും സംഘടിപ്പിച്ചു. അബുഹമൂറിലെ സഫാരിമാളിൽ നടന്ന പരിപാടിയിൽ സഫാരി റീജ്യനൽ ഫിനാൻസ് കണ്ട്രോളർ സുരേന്ദ്രനാഥ് പ്രവാസി വെൽഫെയർ ബോർഡ് പെൻഷൻ അപേക്ഷ ഏറ്റു വാങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു. സാധാരണക്കാരന് ഫലപ്രദാമാവുന്ന കൾച്ചറൽ ഫോറത്തിന്റെ ഇത്തരം ലാഭേഛയില്ലാത്ത സേവന പ്രവർത്തങ്ങൾക്ക് സഫാരി ഗ്രൂപ്പിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
കൾച്ചറൽ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് മുഖ്യ പ്രഭാഷണം നടത്തി. കൾച്ചറൽ ഫോറം വൈസ്പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി. സഫാരി മാൾ ഷോറും മാനേജർ ഹാരിസ് ഖാദർ, സഫാരി മാൾ ലീസിങ് മാനേജർ ഫതാഹ്, കൾച്ചറൽ ഫോറം അഡൈ്വസറി ബോർഡ് വൈസ് ചെയർമാൻ ശശിധരപ്പണിക്കർ, കൾച്ചറൽ ഫോറം ട്രഷറർ അബ്ദുൽ ഗഫൂർ, സംസ്ഥാന സെക്രട്ടറി സിദ്ദീഖ് വേങ്ങര, കാമ്പയിൻ കൺവീനർ ഫൈസൽ എടവനക്കാട് തുടങ്ങിയവർ സംസാരിച്ചു. ക്ഷേമ പദ്ധതി ബൂത്തിന് കൾച്ചറൽ ഫോറം കാസറഗോഡ് ജില്ലാ ഭാരവാഹികളായ ഷബീർ പടന്ന, മനാസ് ചട്ടഞ്ചാൽ, റമീസ് കാഞ്ഞങ്ങാട്, ഹഫീസുള്ള കെ.വി. എന്നിവർ നേതൃത്വം നൽകി.ബൂത്തുകൾ ഉപയോഗപ്പെടുത്തി നൂറുകണക്കിന് ആളുകൾ വിവിധ പദ്ധതികളുടെ ഉപയോക്താക്കളായി മാറി.
നോർക്ക , കേരള സർക്കാർ പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ വിവിധ പദ്ധതികൾ, ഐ.സി.ബി.എഫ് ഇൻഷൂറൻസ് സ്‌കീം തുടങ്ങിയവ പരിചയപ്പടുത്തുക, അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് കാമ്പയിൻ ലക്ഷ്യം വെക്കുന്നത്.