ഹൈദരാബാദ്: പ്രതിപക്ഷ പാർട്ടികൾ മുന്നോട്ട് വച്ച രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് പിന്തുണ നൽകുമെന്ന് അസദുദ്ദീൻ ഒവൈസി. ജൂലൈ 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് ശക്തമായ പിന്തുണ നൽകുമെന്ന് അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം പറഞ്ഞു.

എഐഎംഐഎം നിയമസഭാംഗങ്ങൾ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് വോട്ട് ചെയ്യുമെന്ന് ഒവൈസി പ്രസ്താവനയിൽ പറയുന്നു. ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീന് (എഐഎംഐഎം) ലോക്സഭയിൽ രണ്ട് അംഗങ്ങളുണ്ട്. തെലങ്കാനയിൽ 7 എംഎൽഎമാരും ബീഹാറിൽ 5 എംഎൽഎമാരും മഹാരാഷ്ട്ര നിയമസഭയിൽ 2 അംഗങ്ങളും ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീനുണ്ട്.