2021ലെ ഓസ്‌ട്രേലിയൻ സെൻസസിന്റെ റിപ്പോർട്ട്് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടു. ഇതിൽ ഓസ്ട്രേലിയൻ ജനസംഖ്യയിൽ ഇന്ത്യൻ വംശജരുടെ എണ്ണം കുതിച്ചുയരുന്നതായാണ് റിപ്പോർട്ട്.ഇതോടൊപ്പം, രാജ്യത്ത് ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നവരുടെ എണ്ണവും വൻ തോതിൽ കൂടുന്നതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഇതോടെ ഇന്ത്യ കുടിയേറ്റത്തിൽ ചൈനയെ പിന്തിയിരിക്കുകയാണ്.

ഇതോടെ കുടിയേറ്റ കാര്യത്തിൽ ചൈനയെയും ന്യൂസിലൻഡിനെയും പിന്തള്ളി ഇന്ത്യ ഓസ്ട്രേലിയൻ നിവാസികളുടെ മൂന്നാമത്തെ വലിയ രാജ്യമായി മാറി. ഇതോടെ രാജ്യത്തെ മലയാളികളുടെ എണ്ണത്തിൽ 50 ശതമാനത്തോളം വർദ്ധനവാണ് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഉണ്ടായിരിക്കുന്നത്. 78,738 മലയാളികളാണ് ഓസ്ട്രേലിയയിലുള്ളത്.

2016ലെ സെൻസസ് പ്രകാരം 53,206 പേരായിരുന്നു ഉണ്ടായിരുന്നത്. ഇതിലാണ് 25,532പേരുടെ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സെൻസസിനെപ്പോലെ ഓസ്ട്രേലിയയിൽ ഏറ്റവുമധികം മലയാളികളുള്ളത് വിക്ടോറിയയിലാണ്. 25,342 പേർ. രണ്ടാം സ്ഥാനത്ത് ന്യൂ സൗത്ത് വെയിൽസാണ് - 20,890 പേർ.

ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നവരുടെ എണ്ണത്തിൽ ഹിന്ദിയെ മറികടന്ന് പഞ്ചാബി ഏറെ മുന്നിലെത്തി. 2,39,033 പേരാണ് പഞ്ചാബി പ്രധാന ഭാഷയായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സെൻസസിൽ ഇത് 1,32,496 ആയിരുന്നു. ഹിന്ദി സംസാരിക്കുന്ന 1,97,132 പേരാണ് ഉള്ളത്. 2016ലെ 1,59,652ൽ നിന്നാണ് ഇത്രയുമായി കൂടിയത്.

മൊത്തത്തിൽ, കോവിഡ് -19 യാത്രാ നിയന്ത്രണങ്ങൾക്കിടയിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു ദശലക്ഷത്തിലധികം കുടിയേറ്റക്കാർ ഓസ്ട്രേലിയയിൽ എത്തി.ചൊവ്വാഴ്ച പുറത്തുവിട്ട സെൻസസ് ഡാറ്റ, സാംസ്‌കാരിക വൈവിധ്യം, ഭാഷ, മതം എന്നിവയെക്കുറിച്ചുള്ള ഏറ്റവും കാലികമായ വിവരങ്ങൾ നൽകുന്നു, കൂടാതെ ഓസ്ട്രേലിയ വിശാലമായ ബഹുസാംസ്‌കാരിക രാഷ്ട്രമായി തുടരുന്നതായി കണ്ടെത്തി.