കുന്നത്തൂർ :- ചക്കുവള്ളി മിഴി ഗ്രന്ഥശാല കുട്ടി കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി ഗ്രന്ഥശാല അങ്കണത്തിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. ജൂൺ 19 ന് തുടങ്ങി ജൂലൈ 07 വരെ നീണ്ട് നിൽക്കുന്ന പരിപാടികള്ളാണ് 'വളരാം നമുക്ക് വായനയിലൂടെ ' എന്ന പേരിൽ സംഘടിപ്പിക്കുന്നത്.

ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തംഗം ബ്ലസൻ പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് ഹർഷ ഫാത്തിമ അദ്ധ്യക്ഷയായി.
ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതിയംഗം ഡോ. ഷബ്‌നറിയാസ് സബീന ബൈജു, ആദില ഫാത്തിമ, അഹ്‌സിയ ഹുസൈൻ എന്നിവർ പങ്കെടുത്തു.