- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ്റ്റുമോർട്ടം വേണമെന്ന് ഡ്യൂട്ടി ഡോക്ടറും ഒഴിവാക്കി തരണമെന്ന് ബന്ധുക്കളും; തിരൂരിൽ വഴിയിൽ വാഹനത്തിൽ വെച്ച് മരണപ്പെട്ട വയോധികയുടെ പോസ്റ്റുമോർട്ടത്തെ ചൊല്ലി തർക്കം
മലപ്പുറം: തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴിയിൽ വാഹനത്തിൽ വെച്ച് മരണപ്പെട്ട വയോധികയുടെ പോസ്റ്റുമോർട്ടത്തെ സംബന്ധിച്ച് തർക്കത്തെ ചൊല്ലി പോസ്റ്റമോർട്ടം വൈകി. കരിങ്കപ്പാറ സ്വദേശി കണ്ണഞ്ചേരിപ്പടി രാമന്റെ ഭാര്യ നാടിച്ചി (65)യുടെ പോസ്റ്റ്മോർട്ടമാണ് വൈകിയത്.
തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ ജില്ലാ ആശുപത്രിയിലേക്ക് പോകും വഴിയാണ് ഇവർ മരണപ്പെട്ടത്. ആശുപത്രിയിലെത്തും മുമ്പെ മരണം സംഭവിച്ചതിനാലും പോസ്റ്റുമോർട്ടം വേണമെന്ന് ഡ്യൂട്ടി ഡോക്ടറും ഒഴിവാക്കിത്തരണമെന്ന് ബന്ധുക്കളും വാശിപിടിച്ചതോടെയാണ് പോസ്റ്റുമോർട്ടം വൈകാൻ കാരണം.
തുടർന്ന് ബന്ധുക്കൾ കലക്ടറെയും ആർ.ഡി.ഒയെയും സമീപിച്ചെങ്കിലും പരിഹാരമായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. അവസാനം പോസ്റ്റ്മോർട്ടം ചെയ്യാതെ മൃതദേഹം വിട്ട് കിട്ടില്ല എന്ന് ഉറപ്പായതോടെ മക്കൾ പോസ്റ്റ്മോർട്ടം ചെയ്യാൻ സമ്മതം നൽകുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പോസ്റ്റുമോർട്ടം നടത്തിയാണ് മൃതദേഹം ബന്ധുക്കൾ വിട്ട് കൊടുത്തത്. സുരേഷ്,സുമിത,സുധീഷ്,സുമേഷ് എന്നിവർ മക്കളും ശ്രിബിത,രാജു,ധന്യ എന്നിവർ മരുമക്കളുമാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്