- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളുകളുടെ മുഖം മറന്നു പോകുന്നു; അടുപ്പമുള്ളവരെ പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല: ആരും തന്നെ വിശ്വസിക്കുന്നില്ല: അസുഖ വിവരം വെളിപ്പെടുത്തി ബ്രാഡ് പിറ്റ്
ഹോളിവുഡ് താരങ്ങളിൽ സൂപ്പർ താരമാണ് ബ്രാഡ് പിറ്റ്. 58 വയസ്സിലും ഒട്ടും കുറയാത്ത സൗന്ദര്യമാണ് അദ്ദേഹത്തിനുള്ളത്. എന്നാൽ, ഒരു രോഗാവസ്ഥയിലൂടെയാണ് താൻ ഇപ്പോൾ കടന്നുപോകുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹോളിവുഡ് താരം.
അമേരിക്കയിലെ ഫാഷൻ മാഗസിൻ ആയ ജിക്യൂവിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ആളുകളെ മറന്നു പോകുന്ന പ്രോസോപാഗ്‌നോസിയ അഥവാ ഫെയ്സ് ബ്ലൈൻഡ്നെസ്സ് (Prosopagnosia or Face Blindness ) എന്നാണ് അദ്ദേഹത്തെ ബാധിച്ച രോഗാവസ്ഥയുടെ പേര്. ആളുകളുടെ മുഖം മറന്നുപോകുന്ന, അടുപ്പമുള്ളവരെപോലും തിരിച്ചറിയാൻ സാധിക്കാതിരിക്കുന്ന അവസ്ഥയാണിത്.
ഒരിക്കൽ കണ്ട് പരിചയപ്പെട്ടവരുടെ മുഖവും നേരത്തെ പരിചയമുണ്ടായിരുന്നവരുടെ മുഖവും ഇത്തരത്തിൽ തിരിച്ചറിയപ്പെടാതെ പോകാം. എന്നാൽ തലച്ചോറിന്റെ മറ്റു പ്രവർത്തനങ്ങളെയൊന്നും ഈ രോഗാവസ്ഥ ബാധിക്കില്ല.ഇതുമൂലം തനിക്ക് പാർട്ടികളിലോ മറ്റു പൊതുപരിപാടികളിലോ പങ്കെടുക്കാനാകുന്നില്ലെന്നും ആരും തന്നെ വിശ്വസിക്കുന്നില്ലെന്നും ബ്രാഡ് പിറ്റ് അഭിമുഖത്തിൽ പറയുന്നു. തനിക്ക് അഹങ്കാരമാണ് എന്നാണ് എല്ലാവരും കരുതുന്നതെന്നും താരം വ്യക്തമാക്കുന്നു.
ഈ രോഗം ചികിത്സയിലൂടെ ഭേദപ്പെടുത്താൻ കഴിയില്ല. രോഗത്തെ കൈകാര്യം ചെയ്യാനുള്ള പരിശീലനം നേടിയെടുക്കലാണ് പ്രധാനം. പ്രായം കൂടുംതോറും ഇത് കൂടുതൽ സങ്കീർണമാകുകയും ചെയ്യും.