ഫാഷൻ ലോകത്ത് പുതിയ ട്രെൻഡുകൾ തേടി പോകുന്നവരാണ് നടിമാരും മോഡലുകളും. ഇക്കൂട്ടത്തിൽ പുത്തൻ ട്രെൻസുകൾ അവതരിപ്പിക്കാൻ മത്സരിക്കുന്ന നടിയാണ് ഉർഫി ജാവേദ്. അതുകൊണ്ട് തന്നെ ചാക്കു മുതൽ പൂക്കളും ഇലക്ട്രിക് വയർ വരെയും താരം വസ്ത്രമാക്കി മാറ്റുകയും ചെയ്തു. ഇതിന് ഉർഫി നിരന്തരം ട്രോളുകൾക്ക് വിദേയമാകുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു വലിയ അംഗീകാരം ഉർഫിയെ തേടി എത്തിയിരിക്കുകയാണ്.

ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞ ഏഷ്യൻ സെലിബ്രിറ്റിയായി ഉർഫി ജാവേദ് തിരഞ്ഞെടുക്കപ്പെട്ടു. കത്രീന കൈഫ്, അജയ് ദേവ്ഗൺ, രാം ചരൺ, കാജോൾ, ആലിയ ഭട്ട് എന്നീ സെലിബ്രിറ്റികൾക്കൊപ്പമാണ് ഉർഫി ജാവേദ് പട്ടികയിൽ ഇടം നേടിയത്. ലോകമെമ്പാടും ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തെരയപ്പെട്ട 100 ഏഷ്യൻ വംശജരുടെ പട്ടികയിലാണ് താരം ഇടംനേടിയത്.

എല്ലാ ആഴ്ചയും വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചാണ് ഉർഫി സോഷ്യൽ മീഡിയയിൽ തരംഗമാവാറുള്ളത്. ഇതിനായി കയ്യിൽ കിട്ടുന്നതെന്തും വസ്ത്രമാക്കാറാണ് നടിയുടെ പതിവ്. പൂക്കൾ, ഗ്ലാസുകൾ, ചാക്ക് തുടങ്ങിയവയൊക്കെ വച്ച് താരം പരീക്ഷണം നടത്തിയിട്ടുണ്ട്.