- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതി ചാർജ് വർദ്ധനവ്, ജനതാദൾ കേന്ദ്ര വൈദ്യുതി ഭവനിലേയ്ക്ക് മാർച്ച് നടത്തി
തിരുവനന്തപുരം: സാധാരണക്കാരെ ഏറ്റവുമധികം ബാധിക്കുന്ന വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ഭാരതീയ നാഷണൽ ജനതാദൾ പട്ടം വൈദ്യതി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
പിണറായി വിജയന്റെ ഭരണത്തിൽ വ്യാപകമായ അഴിമതികളും ക്രമക്കേടുകളും, കള്ളക്കടത്തുമാണ് നടക്കുന്നതെന്നും, ഇതിൽ നിന്നെല്ലാം ശ്രദ്ധ തിരിച്ച് വിടാനാണ് സാധാരണ ജനത്തിന് സമാധാനമില്ലാത്ത രീതിയിൽ വൈദ്യുത ചാർജ് വർദ്ധിപ്പിച്ച് ജനശ്രദ്ധയെയും, പ്രതിഷേധ സമരങ്ങളെയും വഴി തിരിച്ച് വിടുന്നതെന്നും മാർച്ച് ഉത്ഘാടനം ചെയ്ത സംസഥാന ജനറൽ സെക്രട്ടറി മേടയിൽ അനിൽ കുമാർ പറഞ്ഞു.
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പോലും ഉൾപ്പെട്ട മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ മറ്റൊരു പ്രതി കോടതിയിൽ രഹസ്യമൊഴി നൽകുകയും അത് മാധ്യമങ്ങളിലൂടെ പരസ്യമാക്കുകയും ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും, മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റേയും സ്വർണ്ണക്കള്ളക്കടത്തും, ബിനാമി ഇടപാടുകളും, അഴിമതികളും കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും
മുഖ്യ പ്രഭാഷണം നടത്തിയ ഭാരതീയ നാഷണൽ ജനതാദൾ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കുറ്റിമൂട് ബഷീർ ആവശ്യപ്പെട്ടു.
പട്ടം ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു. തുടർന്ന വൈദ്യുതി ഭവന്റെ പ്രധാന കവാടത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണയിൽ പാർട്ടി സെക്രട്ടറിമാരായ അഡ്വ. വിജയകുമാർ, മനോജ് കൊട്ടാരക്കര, ലതാ മേനോൻ, യുവജനത സംസ്ഥാന ജനറൽ സെക്രട്ടറി പായ്ചിറ നവാസ് എന്നിവർ സംസാരിച്ചു. വിഷ്ണു കൊട്ടാരക്കര, യുവജനത നേതാക്കളായ ഷൈല, ആരോമൽ, ഷിബു, നേമം ദിലീപ്, ശ്രീകുമാരി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽ