- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിലെ മുസ്ലിംകൾ താലിബാനിസം അനുവദിക്കില്ല; തയ്യൽക്കാരനെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് അജ്‌മേർ ദർഗ ദീവാൻ
ജയ്പുർ: സമൂഹമാധ്യമത്തിലെ പോസ്റ്റിന്റെ പേരിൽ ജയ്പൂരിൽ തയ്യൽക്കാരനായ കനയ്യ ലാൽ ടേലിയെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് അജ്‌മേർ ദർഗ തലവൻ. ഇന്ത്യയിലെ മുസ്ലിംകൾ താലിബാൻ മനോഭാവം അനുവദിക്കില്ലെന്ന് അജ്‌മേർ ദർഗ ദീവാൻ സൈനുൽ അബേദിൻ അലി ഖാൻ പറഞ്ഞു.
'മാനവരാശിക്ക് എതിരായ ആക്രമണത്തെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല. ഇസ്‌ലാം പ്രത്യേകിച്ചും അങ്ങനെയാണ്, സമാധാനമാണ് അനുശാസിക്കുന്നത്. പാവപ്പെട്ടൊരാളെ ക്രൂരമായി മർദിക്കുന്നതാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്ന വിഡിയോയിലുള്ളത്. ഇസ്‌ലാമിൽ ശിക്ഷ കിട്ടാവുന്ന പാപമാണത്. സംഭവത്തെ അപലപിക്കുന്നു. സർക്കാർ കർശന നടപടി സ്വീകരിക്കണം. താലിബാനിസ മനോഭാവം ഇന്ത്യയിലെ മുസ്ലിംകൾ അനുവദിക്കില്ല.' സൈനുൽ അബേദിൻ അലി ഖാൻ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.
രാജ്യത്തെ നിയമത്തിനും മതനിയമങ്ങൾക്കും എതിരായ കാര്യമാണു ഉദയ്പുരിൽ സംഭവിച്ചതെന്നു ജാമിയത് ഉലമഇഹിന്ദ് ജനറൽ സെക്രട്ടറി മൗലാന ഹക്കിമുദ്ദീൻ ഖ്വാസ്മി പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിക്കുകയും 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തു. അറുന്നൂറോളം പൊലീസുകാരെ സംഭവസ്ഥലത്തും സമീപപ്രദേശങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. 7 പൊലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ ഏർപ്പെടുത്തി.




