- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
വൈകാറ്റോ എക്സ്പ്രസ് വേയുടെ വേഗത പരിധി മണിക്കൂറിൽ 110 കിലോമീറ്ററായി ഉയർത്തും; പുതിയ വേഗത ജൂലൈ പകുതിയോടെ പ്രാബല്യത്തിൽ
സംസ്ഥാന ഹൈവേ 1 വൈകാറ്റോ എക്സ്പ്രസ് വേയുടെ ചില ഭാഗങ്ങളുടെ വേഗപരിധി ജൂലൈ പകുതി മുതൽ മണിക്കൂറിൽ 110 കിലോമീറ്ററായി ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു.സെൻട്രൽ നോർത്ത് ഐലൻഡിലെ കാർഷിക-വ്യാപാര കേന്ദ്രങ്ങളുമായി ഓക്ക്ലൻഡിനെ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത പാതയിലാണ് മാറ്റങ്ങൾ നിലവിൽ വരുക.
എക്സ്പ്രസ് വേയുടെ ഹാമിൽട്ടൺ ഭാഗത്തിനും (ജൂലൈ പകുതിയോടെ തുറക്കാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നു) ശേഷിക്കുന്ന ഹാംപ്ടൺ ഡൗൺസ്, നഗറുവാഹിയ, തമാഹെരെ എന്നിവയ്ക്കും ബാധകമാകും.വേഗപരിധി വർദ്ധന ജൂലൈ 13 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ ഉയർന്ന യാത്രാ വേഗതയെ പിന്തുണയ്ക്കാൻ കഴിയുന്ന ഒരു ആധുനിക റോഡായതിനാലാണ് വൈകാറ്റോ എക്സ്‌പ്രസ് വേയിൽ വേഗപരിധി വർധിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
Next Story