- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിപ്സും സർവ്വീസ് ചാർജും ഭക്ഷണത്തിന്റെ ബില്ലിൽ ഉൾപ്പെടുത്തുന്നതിന് പകരം ജീവനക്കാരിലേക്ക; അയർലന്റിൽ റെസ്റ്റോറന്റുകളിലെ ടിപ്സിനും സർവ്വീസ് ചാർജിനും പുതിയ നിയമം ഉടൻ
രാജ്യത്തെ പുതിയ നിയമങ്ങൾ പ്രകാരം ജീവനക്കാർക്ക് നൽകുന്നില്ലെങ്കിൽ റസ്റ്റോറന്റ് ബില്ലുകളുടെ സേവന നിരക്കുകൾ നിരോധിക്കുന്ന തരത്തിൽ നിയമനിർമ്മാണം കൊണ്ടുവരുന്നു. തൊഴിലാളികൾക്ക് ഏറെ ഗുണകരമായ നിയമ മാറ്റത്തിനാണ് സർക്കാർ പദ്ധതിയിടുന്നത്. ടിപ്സ് ആൻഡ് ഗ്രാറ്റുവിറ്റി ബിൽ എന്ന പേരിലാണ് പുതിയ നിയമ നിർമ്മാണം നടത്തുന്നത്.
ആദ്യമായി ടിപ്സും സർവ്വീസ് ചാർജും ഭക്ഷണത്തിന്റെ ബില്ലിൽ ഉൾപ്പെടുത്തി വാങ്ങുന്നത് നിർത്തലാക്കാനാണ് സർക്കാർ നീക്കം. ഇത് കസ്റ്റമേഴ്സിനും തൊഴിലാളികൾക്കും ഏറെ ഗുണം ചെയ്യും. കാരണം പല സ്ഥാപനങ്ങളിലും സർവ്വീസ് ചാർജ് കസ്റ്റമേഴ്സ് നിർബന്ധമായും ബില്ലിനൊപ്പം നൽകണം. ഇത് ലഭിക്കുന്നതാകട്ടെ സ്ഥാപനമുടമയ്ക്കും എന്നാൽ ഇങ്ങനെ പണം വാങ്ങുന്നത് തടയുന്നതോടെ സംതൃപ്തരായ ഉപഭോക്താക്കൾ തങ്ങൾക്കിഷ്ടമുള്ള തുക ടിപ്പായി നൽകിയാൽ മതിയാകും.
ഇത് ഇവിടുത്തെ ജോലിക്കാർക്ക് ലഭിക്കുകയും ചെയ്യും. ഉപഭോക്താക്കളുടെ ചുമലിൽ നിന്ന് അധികഭാരം ഒഴിവാക്കുന്നതിനൊപ്പം ജോലിക്കാർക്ക് വരുമാനം വർദ്ധിക്കുന്നതിനും ഇത് കാരണമാകും. മാത്രമല്ല ചില തൊഴിലുടമകൾ ഗ്രാറ്റുവിറ്റി പ്രത്യേകമായി നൽകാതെ ബേസിക് സാലറിയിൽ ഉൾപ്പെടുത്തുന്നു. പുതിയ നിയമ നിർമ്മാണത്തോടെ ഇതിനും വിരാമമാകും.