- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സന്തോഷ് ട്രോഫി താരം നൗഫൽ തിരുവമ്പാടിക്ക് സ്വീകരണവും ഫിഫ ലോകകപ്പ്-2022 ആശംസാ ഗാനം റിലീസും ഇന്ന്
ദോഹ. സന്തോഷ് ട്രോഫി 2022 കിരീടം നേടിയ കേരള ടീമിന്റെ മുന്നേറ്റ താരം നൗഫൽ തിരുവമ്പാടിക്ക് ഖത്തറിലെ തിരുവമ്പാടി നിവാസികളുടെ കൂട്ടായ്മയായ ഖത്തർ തിരുവമ്പാടി വെൽഫെയർ കമ്മറ്റി(ക്യുടിഡബ്ള്യൂസി) നൽകുന്ന സ്വീകരണം ഇന്ന് (29/6/22) വൈകിട്ട് 6.30ന് അബു ഹമൂറിലെ സഫാരി മാളിലാണ് സ്വീകരണ ചടങ്ങ്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചു കഠിന പ്രയത്‌നത്താൽ മികച്ച ഫുട്‌ബോൾ താരമായി മാറിയ നൗഫൽ സന്തോഷ് ട്രോഫിയിലടക്കം മിന്നുന്ന പ്രകടനം ആയിരുന്നു കാഴ്ച വച്ചതു. സ്വീകരണ ചടങ്ങിനോട് അനുബന്ധിച്ച് ഫിഫ ലോകകപ്പ്-2022 ആശംസാ ഗാനവും റിലീസ് ചെയ്യും. മാപ്പിള കലാ അക്കാദമി ഖത്തറിന്റെ സഹകരണത്തോടെ മുഹ്‌സിൻ തളിക്കുളമാണ് ആശംസാ ഗാനം തയാറാക്കിയത്. തുടർന്ന് ഖത്തറിലെ കലാകാരന്മാർ അണിനിരക്കുന്ന വിവിധ കലാ പരിപാടികളും അരങ്ങേറും.
ക്യൂ.ടി.ഡബ്ള്യു.സി യുടെ ആഭിമുഖ്യത്തിൽ സ്‌കൈ വേ & കെൻസ ഗ്രൂപ്പുകൾ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത് . ICBF ആക്ടിങ് പ്രസിഡന്റ് വിനോദ് നായർ , ലോക കേരള സഭാ അംഗവും പ്രവാസി സാമൂഹിക പ്രവർത്തകനുമായ അബ്ദു റൗഫ് കൊണ്ടോട്ടി , സിറ്റി എക്‌സ്‌ചേഞ്ച് സി ഇ ഓ ഷറഫ് പി ഹമീദ് , ക്യൂ.ടി.ഡബ്ള്യു.സി പ്രസിഡന്റ് ഷാജുദ്ധീൻ സുബൈബാസ്, കെൻസ ഗ്രൂപ്പ് എം ഡി ഇല്ല്യാസ് ചോലക്കൽ ( സെക്രട്ടറി) , സ്‌കൈ വേ ഗ്രൂപ്പ് എം ഡി ഷംസുദ്ധീൻ സ്‌കൈവേ ( ജനറൽ കൺവീനർ ), കൊടിയത്തൂർ ഏരിയ സർവീസ് ഫോറം ജനറൽ സെക്രട്ടറി അമീൻ എം. എ കൊടിയത്തൂർ , മാപ്പിള കലാ അക്കാദമി ഖത്തർ പ്രസിഡന്റ് മുത്തലിബ് മട്ടന്നൂർ തുടങ്ങി ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. പ്രവേശനം സൗജന്യമായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.