രു ദശക കാലം പിന്നിട്ട പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന എക്‌സിക്യൂട്ടീവ് മെമ്പറും മർകസ് ദാഈ യുമായ ശറഫുദ്ധീൻ മുസ്ലിയാർ വടശ്ശേരിക്ക് മക്ക ഐസിഎഫ് വികാര നിർഭരമായ യാത്രയയപ്പ് നൽകി.തുടർനുള്ള നാട്ടിലെ ജീവിത വഴികളിൽ നന്മകളും അന്തസ്സാർന്ന ചുറ്റുപാടുകളും ഉണ്ടാവട്ടെ എന്ന് സംഗമം ആശംസിച്ചു.

ചടങ്ങിൽ സെൻട്രൽ പ്രസിഡന്റ് ഷാഫി ബാഖവി അധ്യക്ഷ്യം വഹിച്ചു.സയ്യിദ് സിറാജുദ്ദീൻ തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങൾ തളീക്കര എന്നിവർ ചേർന്നു ഉപഹാരം നൽകി.മദനീയം അബ്ദുൽ ലത്വീഫ് സഖാഫി കാന്തപുരം മുഖ്യ പ്രഭാഷണം നടത്തിയ സംഗമത്തിൽ കോയമോൻ തങ്ങൾ, അറ്റക്കോയ തങ്ങൾ, നൗഫൽ അഹ്‌സനി, അഷ്റഫ് പേങ്ങാട്, റഷീദ് അസ്ഹരി, അലി മമ്പാട്,അബൂബക്കർ കണ്ണൂർ, ഷഹീർ കോട്ടക്കൽ സംബന്ധിച്ചു.മുഹമ്മദ് ബിൻ അലി മലബാരി സ്വാഗതവുംശിഹാബ് കുറുകത്താണി നന്ദിയും പറഞ്ഞു.