- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം: മലപ്പുറം കോഡൂരിൽ അടച്ചിട്ട വീടിനുള്ളിൽ നിന്ന് 17 പവനോളം സ്വർണ്ണാഭരണം മോഷണം പോയ കേസിൽ ആറു പേർ പിടിയിൽ. കോഡൂർ സ്വദേശികളായ തറയിൽ വീട്ടിൽ അബ്ദുൾ ജലീൽ (28) കടമ്പടത്തൊടി വീട്ടിൽ മുഹമ്മദ്ജസിം( 20 )പിച്ചമടയത്തിൽ ഹാഷിം (25)ഊരത്തൊടി വീട്ടിൽ റസൽ (19) പൊന്മള സ്വദേശി കിളിവായിൽവീട്ടിൽ ശിവരാജ്(21 )ഒതുക്കുങ്ങൽ സ്വദേശി ഉഴുന്നൻ വീട്ടിൽ മുഹമ്മദ്മുർഷിദ്( 20 )എന്നിവരെയാണ് പിടികൂടിയത്.
കോഡൂർ സ്വദേശി നിസാറിന്റെ പരാതിയിലാണ് അറസ്റ്റ്. മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസ് , എസ്‌ഐ അമീറലി, പ്രൊബേഷൻ എസ്‌ഐ മിഥുൻ, എസ്‌ഐ അബ്ദുൾ നാസർ, ഗിരീഷ് , എഎസ്ഐ അജയൻ, സി.പി.ഒ മാരായ ആർ. ഷഹേഷ്, കെ.കെ.ജസീർ, ദിനു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
പ്രതികളിൽ നിന്ന് മോഷണം പോയ രണ്ട് സ്വർണ്ണവളകൾ കണ്ടെടുത്തു. ബാക്കി സ്വർണം മലപ്പുറത്തുള്ള വിവിധ സ്വർണ്ണക്കടകളിൽ വിറ്റതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്