മുംബൈ: രാത്രി സ്‌കൂളിലെ ശുചി മുറിയിൽ കുടുങ്ങിയ പുള്ളിപ്പുലിയെ വനം വകുപ്പ് അധികൃതർ പുറത്തെത്തിച്ചു. മുംബൈ ഗോരേഗാവിലെ സ്‌കൂളിലെ ശുചിമുറിയിലാണ് പുലി കുടുങ്ങിയത്. മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് വനം വകുപ്പ് അധികൃതർ പുലിയെ പുറത്തെത്തിച്ച് കാട്ടിലേക്ക് വിട്ടയച്ചത്.

സ്‌കൂളിന് സമീപത്തുള്ള കാട്ടിൽ നിന്നാകാം പുലി സ്‌കൂൾ കാമ്പസിനകത്ത് എത്തിയതെന്നാണ് വനം വകുപ്പ് പറയുന്നത്. ശുചിമുറിയിൽ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥ ഗിരിജ ദേശായി പറഞ്ഞു. സ്‌കൂൾ ഗേറ്റ് ചാടിക്കടക്കുന്നത് കണ്ട വാച്ച്മാനാണ് ഇക്കാര്യം തങ്ങളെ അറിയിച്ചതെന്നും അവർ പറഞ്ഞു.