കണ്ണൂർ: റിക്രൂട്ട്മെന്റ് ടെസ്റ്റുകൾ കഴിഞ്ഞ് നിയമനത്തിനായി കാത്തു നിൽക്കുന്ന രാജ്യത്തുള്ള ലക്ഷോപലക്ഷം യുവാക്കളായ ഉദ്യോഗാർത്ഥികളെ വെല്ലുവിളിക്കുകയും അഗ്നിവീറെന്ന പേരിൽ ആർ എസ് എസ് പ്രവർത്തകരെ സൈന്യത്തിലേക്ക് തിരുകി കയറ്റാനുമുള്ള ശ്രമമാണ് അഗ്നിപഥ് കൊണ്ട് കേന്ദ്രം നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് അഡ്വ: മാർട്ടിൻ ജോർജ്ജ് പറഞ്ഞു. കണ്ണൂർ നിയോജകമണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഗ്നിപഥ് പ്രതിഷേധ സത്യഗ്രഹസമരം ഡി.സി.സി.പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

ഉപവാസ പരിപാടിയിൽ പി.മാധവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മേയർ ടി.ഒ. മോഹനൻ വിരമിച്ച സൈനികരെ സമാദരിച്ചു. പ്രൊഫ. എ.ഡി.മുസ്തഫ, വി.വി.പുരുഷോത്തമൻ, കെ. പ്രമോദ്, സുരേഷ് ബാബു എളയാവൂർ, മുണ്ടേരി ഗംഗാധരൻ, അമൃത രാമകൃഷ്ണൻ, കെ.കെ.രതി, ലിഷ ദീപക്, റിട്ട: ഹോണററി ക്യാപ്റ്റൻ ലക്ഷ്മണൻ, എം.എം.വിജയൻ എന്നിവർ പ്രസംഗിച്ചു. സുധീഷ് മുണ്ടേരി സ്വാഗതവും എംപി. രാജേഷ് നന്ദിയും പറഞ്ഞു.