- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സമയങ്ങളിൽ ഇലക്ട്രിസിറ്റി നിരക്ക് കുത്തനെ ഉയരും; ഗാർഹിക വൈദ്യുതി നിരക്കിൽ 8 ശതമാനം വർദ്ധനവിനൊരുങ്ങി എസ് പി ഗ്രൂപ്പ്; ഗ്യാസ് വിലയിലും വർദ്ധനവ് ഉറപ്പ്
കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെ വീടുകളിലെ വൈദ്യുതി നിരക്ക് ശരാശരി 8 ശതമാനം വർദ്ധിക്കുമെന്ന് ഉറപ്പായി.ഉക്രെയ്നിലെ സംഘർഷം മൂലം ആഗോളതലത്തിൽ ഗ്യാസ്, എണ്ണ വിലകൾ വർധിച്ചതുമൂലമുള്ള ഉയർന്ന ഊർജച്ചെലവാണ് വർദ്ധനവിന് കാരണമെന്ന് യൂട്ടിലിറ്റീസ് കമ്പനിയായ എസ്‌പി ഗ്രൂപ്പ് പറഞ്ഞു.
വർദ്ധനവ് നടപ്പിലാകുന്നതോടെ ജിഎസ്ടിഒഴികെ, ഈ വർഷം ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ താരിഫ് ഒരു കിലോവാട്ട് മണിക്കൂറിന് (kWh) 27.94 ൽ നിന്ന് 30.17 സെന്റായി വർദ്ധിക്കും.GST ഉൾപ്പെടെ, ഈ നിരക്ക് kWh-ന് 32.28 സെന്റാണ്.
അതായത് നാല് മുറികളുള്ള ഹൗസിങ് ആൻഡ് ഡെവലപ്മെന്റ് ബോർഡ് ഫ്‌ളാറ്റുകളിൽ താമസിക്കുന്ന കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വൈദ്യുതി ബിൽ GST-ന് മുമ്പ് 8.25 ഡോളർ ആയി വർദ്ധിക്കും. GST ഉൾപ്പെടെ, ഈ കണക്ക് 8.82 ഡോളർ ആണ്.
ഇലക്ട്രിസിറ്റി ഇൻഡസ്ട്രി റെഗുലേറ്ററായ എനർജി മാർക്കറ്റ് അഥോറിറ്റി (ഇഎംഎ) സ്ഥാപിച്ച മാർഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി എല്ലാ വർഷവും ഓരോ പാദത്തിലും വൈദ്യുതി നിരക്കുകൾ അവലോകനം ചെയ്യുമെന്ന് എസ്‌പി ഗ്രൂപ്പ് പറഞ്ഞു. പുതുക്കിയ താരിഫുകൾക്ക് ഇഎംഎ അംഗീകാരം നൽകിയിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു
അതേസമയം, ഗ്യാസ് വിതരണക്കാരായ സിറ്റി എനർജിയും വ്യാഴാഴ്ച പ്രഖ്യാപിച്ചത്, ജിഎസ്ടിക്ക് മുമ്പ്, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ, ഗാർഹിക ഗ്യാസ് താരിഫ് ഒരു kWh-ന് 1.43 സെന്റ് വർധിപ്പിക്കുമെന്നാണ്.മുൻ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ധനച്ചെലവ് ഉയർന്നതാണ് വർധനവിന് കാരണം.