കാനഡയിൽ പ്രവേശിക്കുന്നതിന് നിലവിലുള്ള എല്ലാ അതിർത്തി നിയന്ത്രണങ്ങളും കുറഞ്ഞത് സെപ്റ്റംബർ 30 വരെ നിലനിൽക്കുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു.അതായത്, വിദേശ യാത്രക്കാർ രാജ്യത്ത് പ്രവേശിക്കുന്നതിന് പൂർണ്ണമായി വാക്‌സിനേഷൻ എടുത്തതിന്റെ തെളിവ് നൽകേണ്ടതുണ്ട്, കൂടാതെ വാക്‌സിനേഷൻ ചെയ്യാത്ത കനേഡിയന്മാരോ സ്ഥിര താമസക്കാരോ പ്രവേശിക്കുന്നതിന് മുമ്പ് എടുത്ത ഒരു ടെസ്റ്റ് റിസൾട്ട് നൽകുകയും എത്തിച്ചേരുമ്പോൾ 14 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യുകയും വേണം.

ഒപ്പം പൗരത്വം പരിഗണിക്കാതെ എല്ലാ യാത്രക്കാരും തങ്ങളുടെ വാക്സിൻ വിവരങ്ങളും യാത്രാ രേഖകളും ArriveCan ആപ്പിലേക്ക് അപ്ലോഡ് ചെയ്യാൻ സർക്കാർ ഇപ്പോഴും ആവശ്യപ്പെടുന്നു.മെയ്‌ 31-നാണ് അവസാനമായി നിയന്ത്രണങ്ങൾ നീട്ടിയത്.

പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ, പൂർണ്ണമായി വാക്‌സിനേഷൻ എടുത്തവർക്കായി ജൂലൈ പകുതി വരെ എല്ലാ വിമാനത്താവളങ്ങളിലും റാൻഡം ടെസ്റ്റിംഗിന്റെ വേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലെ തിരക്കും കാലതാമസവും ലഘൂകരിക്കാനുള്ള ശ്രമമെന്ന നിലയിൽ ജൂൺ 11 ന് ഇത് താൽക്കാലികമായി നിർത്തിയത്.