ന്യൂസിലാന്റിലെ പൊലീസ് സേനയിലും മലയാളി സാന്നിധ്യം എത്തിയിരിക്കുകയാണ്. ന്യൂസിലാന്റിലെ ആദ്യത്തെ മലയാളി വനിതാ പൊലീസ് ഓഫീസറായി പാലാ സ്വദേശിനിയാണ് നിയമിതയായത്. ഓക് ലന്റിൽ താമസിക്കുന്ന അലീന അഭിലാഷ് ആണ് മലയാളി സമൂഹത്തിന് അഭിമാനമായി മാറിയത്.

പാലാ ഉള്ളനാട് പുളിക്കൽ അഭിലാഷിന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന.അലീനയുടെ പുതിയ സ്ഥാന ലബ്ദിയിൽ ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹം അഭിനന്ദിച്ചു.