- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോട്ടം; ആലുവയിൽ ഭർത്താവിന്റെ പരാതിയിൽ യുവതിയും കാമുകനും അറസ്റ്റിൽ
ആലുവ:പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ രണ്ട് പേർക്കെതിരെ ബാലനീതി നിയമ പ്രകാരം കേസെടുത്തു.ആലുവ സ്വദേശിനി അദീന, തൊടുപുഴ കാഞ്ഞാർ സ്വദേശി എബിൻ ബാബു, എന്നിവർക്കെതിരെയാണ് ആലുവ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ 20 ന് ആണ് അദീനയെ കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എബിൻ ബാബുവിന്റെ ഒപ്പം ഒളിച്ചോടിയതായി കണ്ടെത്തി. അദീനയ്ക്ക് പ്രായപൂർത്തിയാകാത്ത മൂന്നു മക്കളും, എബിന് രണ്ട് കുട്ടികളുമാണുള്ളത്. ഇവരെ ഉപേക്ഷിച്ചാണ് ഇവർ ഒളിച്ചോടിയത്.
അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ എൽ. അനിൽകുമാർ എസ്‌ഐമാരായ എം.എസ് ഷെറി, ജോയ് മാത്യു സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈജ ജോർജ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. രണ്ടുപേരെയും റിമാന്റ് ചെയ്തു.
മറുനാടന് മലയാളി ലേഖകന്.
Next Story