- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
നിർദ്ധേശം അവഗണിച്ചവർക്കെതിരെ കർശ്ശന നടപടിയുമായി കെപിസിസി
ദോഹ: കെപിസിസിയുടെ കർശ്ശന നിർദ്ദേശം അവഗണിച്ചവർക്കെതിരെ കടുത്ത നടപടി. കാലങ്ങളായി ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റിയിൽ നിലനിന്നിരുന്ന വിഭാഗിയ പ്രശ്‌നങ്ങൾ ഒരു പരിധിവരെ അയവു വരുത്താനും അതിനൊരു തീരുമാനം കൈകൊള്ളുവാനും വേണ്ടി കെപിസിസി ഇടപെട്ടു പ്രശ്‌ന പരിഹാരത്തിനായും ശ്രമിച്ചു കൊണ്ടിരിക്കെ, ഒരു വിഭാഗം നടത്തിയ ഇടപെടലുകൾ മൂലം ഐസിസി പ്രസിഡണ്ട് പ്രഖ്യാപിച്ച ഇലക്ഷനു സഹകരിക്കരുതെന്നും കടുത്ത നടപടി ഉണ്ടാകുമെന്നും കെപിസിസി രേഖാമൂലം അറിയിച്ചിരുന്നതുമാണ്. കെപിസിസി നിർദ്ദേശങ്ങൾക്ക് വിപരീതമായി ഖത്തർ ഇൻകാസിൽ സംഘടനാ വിരുദ്ധമായി നടത്തിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഇൻകാസ് പ്രവർത്തകരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി അറിയിച്ചു.
ഐസിസി നടത്തിയ തെരഞ്ഞെടുപ്പുമായി കെപിസിസി നിർദ്ധേശം മറികടന്നും അതുമായി സഹകരിക്കുകയും അതിനു നേതൃത്വം നൽകുകയും ചെയ്ത ഹൈദർ ചുങ്കത്തറ, എ പി മണികണ്ഠൻ, കെ വി ബോബൻ തുടങ്ങിയവരെയാണു പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ അന്വേക്ഷണ വിധേയമായി പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തിരിക്കുന്നു.അതോടൊപ്പം ഐസിസി നടത്തിയ തിരഞ്ഞടുപ്പിൽ മൽസരിച്ചവർക്കും നേതൃത്വം നൽകിയ മറ്റ് അംഗങ്ങൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും അറിയിച്ചു