- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചു; അശ്ലീല സന്ദേശങ്ങൾ അയച്ചു; പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിക്കുകയും അശ്ലീല സന്ദേശം അയയ്ക്കുകയും ചെയ്ത സംഭവത്തിൽ സർക്കാർ സ്‌കൂൾ അദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. ചെന്നൈയിലെ സർക്കാർ സ്‌കൂളിലെ രസതന്ത്ര വിഭാഗം അദ്ധ്യാപകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. നാൽപ്പത്തിയഞ്ചുകാരനായ ഇയാൾ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയുമായിരുന്നു.
ലോക്ക്ഡൗൺ സമയത്ത് ഓൺലൈൻ ക്ലാസുകൾ നടത്തിയതിന് ശേഷമാണ് വിദ്യാർത്ഥികളുടെ നമ്പറുകൾ ഇയാൾക്ക് ലഭിക്കുന്നത്.തുടർന്ന് വിദ്യാർത്ഥിനികൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. ഏതാനും വിദ്യാർത്ഥിനികൾ രക്ഷിതാക്കളോട് കാര്യം പറയുകയായിരുന്നു.
രക്ഷിതാക്കൾ മൊഗപ്പെയറിലെ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അദ്ധ്യാപകൻ കുറ്റം ചെയ്തെന്ന് തെളിയുകയായിരുന്നു. തെളിവുകളുടെ പശ്ചാത്തലത്തിൽ ഇയാളെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.




