- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പങ്കാളിത്ത പെൻഷൻ പിൻവലിക്കാനായി ഉണർത്തു സമരം നടത്തി
സ്റ്റേറ്റ് എൻ പി എസ് എംപ്ലോയീസ് കളക്റ്റീവ് കേരള (SNPSECK ) താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനു മുന്നിൽ ജീവനക്കാർ ഉണർത്തു സമരം നടത്തി.പങ്കാളിത്ത പെൻഷൻ പിൻവലിക്കുക സ്റ്റാറ്റിയൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക എൻ.പി.എസ് (NPS) പുന പരിശോധന സമിതി റിപ്പോർട്ട് പുറത്തു വിടുക എന്നീ ആവശ്യങ്ങൾ ഉണയിച്ചു കൊണ്ട് നടത്തിയ ഉണർത്തു സമരം സംഘടനയുടെ സംസ്ഥാന നേതാക്കളിൽ ഒരാളായ ജോബി ജോസ് ഉത്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡർക്ക് സിജോ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രതീഷ് പുത്തെൻവേലിക്കര മുഖ്യ പ്രഭാഷണം നടത്തി. ജോയിന്റ് പ്ലാറ്റ്‌ഫോം ഓഫ് ആക്ഷൻ (JPA ) സംസ്ഥാന ട്രഷറർ പി.പി. എബ്രഹാം, മറ്റു നേതാക്കളായ ആന്റണി, സന്ധ്യ, ഗിരീഷ്, ജമാൽ, ദീപ, ഷെനോയ് തുടങ്ങിയവർ പ്രസംഗിച്ചു. പങ്കാളിത്ത പെൻഷൻ പിൻവലിച്ചു സ്റ്റാട്ടുറ്ററി പെൻഷൻ നടപ്പിലാക്കണമെന്ന് സംഘടന സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.