- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കൾച്ചറൽ ഫോറം കാമ്പയിൻ;സ്ത്രീകൾക്ക് മാത്രമായി ഹെൽപ്‌ഡെസ്‌ക്
ദോഹ: പ്രവാസി ക്ഷേമ പദ്ധതികൾ അറിയാം എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം നടത്തി വരുന്ന കാമ്പയിന്റെ ഭാഗമായി സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിച്ച ഹെൽപ്‌ഡെസ്‌ക് വീട്ടുജോലികൾ ചെയ്യുന്നവരടക്കമുള്ള നിരവധി പ്രവാസി സ്ത്രീകൾക്ക് അനുഗ്രഹമായി.നുഐജയിലെ കൾച്ചറൽ ഫോറം ഹാളിലാണ് ഹെൽപ്‌ഡെസ്‌ക് സംഘടിപ്പിച്ചത്.
നോർക്ക തിരിച്ചറിയൽ കാർഡ്,ഐ സി ബി എഫ് ഇൻഷുറൻസ് സ്‌കീം,കേരള സർക്കാർ പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ വിവിധ പദ്ധതികൾ തുടങ്ങിയവക്ക് അംഗത്വമെടുക്കാനുള്ള നടപടികളാണ് ഹെൽപ് ഡെസ്‌കിലുണ്ടായിരുന്നത്.ഖത്തറിൽ ദീർഘകാലമായി പ്രവാസിയായ ഖദീജയെ പ്രവാസി ക്ഷേമനിധി പെൻഷനിൽ അംഗമാക്കിക്കൊണ്ട് കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറി രമ്യ നമ്പിയത്ത് ഹെൽപ്‌ഡെസ്‌കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.റുബീന മുഹമ്മദ് കുഞ്ഞി,സുമയ്യ തസീൻ,അജീന അസീം,സഹല കെ,ഫാത്വിമ തസ്‌നീം, മല്ലിക ബാബു,റുബി അൻവർ തുടങ്ങിയവർ ഹെൽപ്‌ഡെസ്‌ക് നിയന്ത്രിച്ചു.