റിയാദ്: മലയാളി റിയാദിൽ ഉറക്കത്തിൽ മരിച്ചു. കോഴിക്കോട് കൂടരിഞ്ഞി സ്വദേശി അബ്ദുറഹ്മാൻ (ബാപ്പൂട്ടി, 51) ആണ് അസീസിയയിലെ താമസസ്ഥലത്തു ഉറക്കത്തിൽ മരിച്ചത്. 25 വർഷമായി സൗദിയിൽ പ്രവാസിയായ അബ്ദുറഹ്മാൻ ലോൻഡ്രി ജീവനക്കാരനാണ്.

എട്ട് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: ഹഫ്സത്. മക്കൾ: ഹസ്‌ന, മുഹമ്മദ് ഷാഫി, മുഹമ്മദ് റാഫി.