- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യമുന നദിയിൽ വെള്ളം കുറഞ്ഞു; ഡൽഹിയിൽ ജലക്ഷാമം രൂക്ഷമെന്ന് ഡൽഹി ജല ബോർഡ്
ന്യൂഡൽഹി: യമുന നദിയിലെയും രണ്ട് കനാലുകളിലേക്കും വെള്ളം കുറഞ്ഞതോടെ ഡൽഹിയിൽ ജലക്ഷാമം രൂക്ഷമെന്ന് ഡൽഹി ജല ബോർഡ്. കരിയർ ലൈൻഡ് കനാൽ(സിഎൽസി), ഡൽഹി സബ് ബ്രാഞ്ച് (ഡിഎസ്ബി) എന്നീ കനാലുകൾ വഴിയുള്ള വെള്ളത്തിലാണ് കുറവ് ഉണ്ടായത്. സാഹചര്യം മാറുന്നത് വരെ ജലക്ഷാമം തുടരുമെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്.
വസീറബാദ് നദിയിൽ 666.8 അടി ജലം മാത്രമാണ് ഉള്ളത്. 1965 ന് ശേഷമുള്ള കുറഞ്ഞ അളവാണിത്. 674.5 അടിയാണ് സാധാരണ ഗതിയിലെ ജലത്തിന്റെ അളവ്. ജലലഭ്യത കുറഞ്ഞതിനാൽ വസീറബാദ്, ചന്ദ്രവൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ പ്രവർത്തനത്തെയും ഇത് ബാധിച്ചു.
ചന്ദ്രവൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ 90 മില്യൺ ഗല്ലോൺ(എംജിഡി)യും വസീറബാദ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ 135 എംജിഡിയുമാണ് ജലസംഭരണശേഷി. കഴിഞ്ഞ വർഷം ഡിജിഡി സംഭരണ ശേഷി 990 എംജിഡി ആയി വർധിപ്പിച്ചിരുന്നു. എന്നാൽ യമുന നദിയിലെ വെള്ളത്തിന്റെ അളവിൽ കുറവ് വന്നതിനാൽ ഇത് പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. കുറഞ്ഞ അളവിൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ജലം ലഭ്യമാകുമെന്നും അധികാരികൾ അറിയിച്ചിട്ടുണ്ട്.
ഒഴുക്കുന്നതിന്റെ ശക്തിക്കു പുറമേ യമുനയുടെ പോഷകനദിയായ സോബിൽ നിന്നും കൂടുതൽ വെള്ളം ഒഴുക്കണമെന്ന് ഡൽഹി സർക്കാർ ഹരിയാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഡൽഹിക്ക് ആകെ 1,380 എംജിഡി ജലമാണ് ആവശ്യം. 990 എംജിഡി സംസ്ഥാന ജല ബോർഡ് ലഭ്യമാക്കുന്നുണ്ട്. 610 എംജിഡി ഹരിയാനയിലെ ഇരു കനാലുകളിൽ നിന്ന് ലഭിക്കും. യമുന നദി വറ്റിയതോടെ ഇതിൽ കുറവുണ്ടായി. 253 എംജിഡി ഉത്തർപ്രദേശിലെ അപ്പർ ഗംഗയിൽ നിന്നും ലഭിക്കും.




