മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ഏകനാഥ് ഷിൻഡേയ്ക്ക് ആശംസ നേർന്ന് ശരദ് പവാർ. ഷിൻഡേയ്ക്ക് മഹാരാഷ്ട്രയുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കാൻ കഴിയട്ടേയെന്നും പവാർ പറഞ്ഞു. രണ്ടാഴ്‌ച്ചയോളം നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നത്.

ഏകനാഥ് ഷിൻഡേയായിരിക്കും മുഖ്യമന്ത്രി. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് പ്രഖ്യാപനം നടക്കിയത്. രാത്രി 7.30 നാണ് സത്യപ്രതിജ്ഞ നടക്കുക. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.

ഫട്‌നാവിസ് ഉപമുഖ്യമന്ത്രിയാവണമെന്ന് ജെ പി നദ്ദ ആവശ്യപ്പെട്ടു. ഫട്‌നാവിസ് സർക്കാരിന്റെ ഭാഗമാകുമെന്നും നദ്ദ പറഞ്ഞു. മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്നായിരുന്നു ഫട്‌നാവിസിന്റെ പ്രതികരണം.