ദേവ്ഗർ: ദേവ്ഗർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 12ന് നിർവഹിക്കും. പുതിയതായി പണി കഴിഞ്ഞ വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ പരീക്ഷണയോട്ടം നടത്തിയതായി അധികൃതർ അറിയിച്ചു.

657 ഏക്കർ പ്രദേശത്താണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. എയർബസ് വിമാനങ്ങൾക്ക് ( എ320) ഇറങ്ങാനായി 410 കോടി രൂപ മുതൽമുടക്കിൽ 2500 മീറ്റർ നീളത്തിലുള്ള റൺവേ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ബാബ ബൈദ്യനാഥ് ക്ഷേത്രത്തിന്റെ ഗോപുര മാതൃകയിലാണ് ടെർമിനലിന്റെ നിർമ്മാണം. ഗോത്രവർഗ്ഗ കലകൾ, വിനോദ സഞ്ചാര സ്ഥലങ്ങളുടെ ചിത്രങ്ങൾ തുടങ്ങിയവയും എയർപോർട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.