കൈകാലുകൾ തളർന്ന് ജീവിതം വെറുതെ ജീവിച്ചു തീർക്കുന്ന ഹതഭാഗ്യർക്ക് പ്രതീക്ഷയുടെ പുത്തൻ മുകുളങ്ങൾ നൽകിക്കൊണ്ട് ആധുനിക ശാസ്ത്രം മറ്റൊരു ചുവടു കൂടി മുൻപോട്ട് വയ്ക്കുകയാണ്. കൈകാലുകൾ തളർന്ന് പോയ കുരങ്ങന്മാരുടേ സുഷ്മ്നാ നാഡി മാറ്റിവെക്കുന്ന ശസ്ത്രക്രിയ വഴി അവരുടെ കൈകാലുകൾക്ക് ചലനശേഷി തിരികെ നൽകിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ. പിറ്റ്സ്ബർഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നേടിയ ഈ വിജയം ഇപ്പോൾ ഈ പുതിയ ശസ്ത്രകിര്യ മനുഷ്യരിൽ പരീക്ഷിക്കുവാനുള്ള ആത്മവിശ്വാസം അവർക്ക് നൽകിയിരിക്കുകയാണ്.

ക്ലിനിക്കൽ പരിശോധനകൾക്കായി, കുരങ്ങന്മാരുടെ നട്ടെല്ലിനോട് ചേർന്ന് ഇലക്ട്രോഡുകൾ സ്ഥാപിച്ചു. അത്, പുറത്തുള്ള ഒരു സ്റ്റിമുലേറ്ററുമായി ഘടിപ്പിച്ചു. സാധാരണ പെൻസിലിന്റെ മുകൾ ഭാഗത്ത് ഘടിപ്പിക്കാറുള്ള, എറേസറിന്റെ വലിപ്പം മാത്രമേ ഈ സ്റ്റിമുലേറ്ററിനുള്ളു. അതുപോലെ തന്നെ, സ്വാഭാവിക ചലനങ്ങളുംമറ്റും രേഖപ്പെടുത്താൻ ഉപയോഗിക്കുന്നബ്രെയിൻ ഇംപ്ലാന്റ്സും ഇവയിൽ ഘടിപ്പിച്ചിരുന്നു.

കുരങ്ങൻ തന്റെ കൈ ചലിപ്പിക്കണമെന്ന് തീരുമാനിച്ചപ്പോൾ ബ്രെയിൻ ഇംപ്ലാന്റ് അത് തിരിച്ചറിയുകയും സിമുലേറ്റർ, കൈകളിലെ മാംസപേശികളെ ഉന്നം വച്ച് നട്ടെല്ലിലേക്ക് ചെറിയ വൈദ്യൂത അഘാതം ഏൽപിക്കുകയും ചെയ്തു. മുൻപിൽ വച്ചിരുന്ന ഭക്ഷണത്തിന്റെ അടുത്തേക്ക് എത്താൻ കഴിയാതിരുന്ന ഒരു കുരങ്ങൻ, സ്റ്റിമുലേറ്റർ വൈദ്യൂത തരംഗം പായിച്ച് ഉടനെ സാവധാനം ആ ഭക്ഷണത്തിന് അടുത്തേക്ക് എത്തുന്ന വീഡിയോ ദൃശ്യം ഗവേഷകർ പുറത്തു വിട്ടിട്ടുണ്ട്.

അതിപ്രധാനമായ ഈ ഗവേഷണത്തിലെ വിജയം, ലോകമാസകലം വിവിധ കാരണങ്ങളാ വ്യത്യസ്ത ശരീരഭാഗങ്ങൾ തളർന്ന് കിടക്കുന്ന ലക്ഷക്കണക്കിന് പേർക്കാണ് പുതിയ പ്രതീക്ഷകൾ നൽകുന്നത്. തളർന്ന ഭാഗങ്ങളുടേ പ്രവർത്തനം പൂർണ്ണമായും പഴയ രീതിയിൽ ആക്കാൻ പറ്റില്ലെങ്കിലും, കൈകാലുകളുടെ ഏറ്റവും അടിസ്ഥാനപരമായ ചലനങ്ങൾക്ക് സ്റ്റിമുലേറ്റർ സഹായിക്കുന്നതായി തെളിഞ്ഞു.

ഏറ്റവും ലളിതമായ സ്റ്റിമുലേഷൻ പാറ്റേണുകളാണ് ഗവേഷണ പ്രോട്ടോക്കോളിൽ ഉപയോഗിച്ചിരുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ബോസ്റ്റണിലെ ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ ഡോ. സാറാ കോൺടി പറഞ്ഞു. പരീക്ഷണ വിധേയരായ കുരങ്ങന്മാരുടെ ചലിക്കുവാനുള്ള ആഗ്രഹം മനസ്സിലാക്കി എടുത്ത് ചലിക്കുവാനുള്ള സഹായം നൽകുന്ന രീതിയായിരുന്നു പിന്തുടർന്നത്. കൈകൾ ചലിപ്പിക്കുക വഴി എന്ത് ചെയ്യുവാനാണ് ആ മൃഗങ്ങൾഉദ്ദേശിക്കുന്നത് എന്നത് നമ്മൾ അറിയേണ്ട കാര്യമല്ല, ചലനം ആഗ്രഹിക്കുന്നുണ്ടോ എന്ന് മാത്രമേ അറിയാൻ ശ്രമിച്ചുള്ളു എന്നും അവർ പറഞ്ഞു.

ഈ പുതിയ സാങ്കേതിക വിദ്യ ക്ലിനിക്കുകളിൽ വിവിധ മാർഗ്ഗങ്ങളിൽ ഉപയോഗിക്കാനാവുമെന്ന് ഗവേഷണം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നു. ബ്രെയിൻ ഇംപ്ലാന്റുകൾ ഇല്ലാതെ പോലും ഉപയോഗിക്കാൻ കഴിയും എന്നും അവർ പറയുന്നു. മസ്തിഷ്‌ക്കത്തേയും സുഷ്മ്നാ നാഡിയേയും ബന്ധിപ്പിക്കുന്ന നാഢികളെ ബാഹ്യ സ്രോതസ്സ് ഉപയോഗിച്ച് ഉത്തേജിപ്പിക്കുന്ന ഒരു സാങ്കേതിക വിദ്യ കണ്ടെത്താനുള്ള ഗവേഷണത്തിനിടയിലാണ് ഇപ്പോൾ ഈ നേട്ടം ഉണ്ടായിരിക്കുന്നത്.

കൈകളുടെ ഒരു നിസ്സാര ചലനത്തിനു പോലും നൂറുകണക്കിന്‌പേശീ പാളികളെ ഏകോപിപ്പിക്കേണ്ടതുണ്ട്. നാഢീ വ്യുഹമാണ് ഈ കർമ്മം നിർവ്വഹിക്കുന്നത്. നാഡീ വ്യുഹത്തിനു സംഭവിക്കുന്ന തകരാറുകളാണ് തളർച്ചയിൽ അവസാനിക്കുക. ഇപ്പോൾ തളർന്ന നാഢികളേ ബാഹ്യ സ്രോതസ്സ് ഉപയോഗിച്ച് ഉത്തേജിപ്പിച്ച് പ്രവർത്തിപ്പിക്കുന്നതാണ് ഈ പുതിയ സാങ്കേതിക വിദ്യ.എന്നാൽ, ഇത്തരത്തിലുള്ള ഒരു ബാഹ്യ സ്രോതസ്സ് ലാബിന് പുറത്ത് ഉപയോഗിക്കുക എന്നത് ഏറെ ക്ലേശകരമാണ്.

അതിനാൽ, ഇപ്പോൾ ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്ന ന്യുറോണുകളെ ഉപയോഗിച്ച് മസ്തിഷ്‌കത്തിനും കൈക്കും ഇടയിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്ന പുതിയ സാങ്കേതിക വിദ്യായായിരിക്കും മനുഷ്യരിൽ പരീക്ഷിക്കുക. ഇതിലാണ് സുഷ്മ്നാ നാഢിയിലേക്ക് സ്റ്റിമുലേഷൻ പൾസുകൾ അയയ്ക്കുക. ഈ സാങ്കേതിക വിദ്യ വഴി, തളർന്ന് കിടക്കുന്ന ഒരു വ്യക്തിക്ക് അയാളുടേ അത്യാവശ്യ ദൈനംദിന കർമ്മങ്ങൾ എല്ലാം തന്നെ ഒറ്റക്ക് ചെയ്യാനാകുമെന്നും ഗവേഷകർ പറയുന്നു.