- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിട്ടനിൽ നിന്നും ടൂറിനു ഗ്രീസിൽ പോയ യുവതിയെ ബലാത്സംഗം ചെയ്തത് ആര്? ഒപ്പമുണ്ടായിരുന്ന പിതാവ് ജയിലിൽ തന്നെ; മറ്റൊരാൾ എന്നാരോപിച്ച് അച്ഛനെ ജയിലിൽ നിന്നിറക്കാൻ പരാതിക്കാരിയായ മകൾ
മകളെ ബലാത്സംഗം ചെയ്തു എന്ന് ആരോപിക്കപ്പെട്ട് ഗ്രീസിൽ ജയിലിലായ പിതാവിനെ രക്ഷിക്കാൻ മകൾ രംഗത്തിറങ്ങുകയാണ്. നിയമം ഉറപ്പുനൽകുന്ന സ്വകാര്യത പോലും വേണ്ടെന്ന് വച്ചാണ് ടമ്മി ഫോർസിത് എന്ന നാലു മക്കളുടെ അമ്മയായ 33 കാരി രംഗത്ത് എത്തിയിരിക്കുന്നത്. വിനോദയാത്രയ്ക്കിടെ തന്നെ ബലാത്സംഗം ചെയ്തവർ ഇപ്പോഴും പുറത്ത് സ്വതന്ത്രരായി വിലസുകയാണെന്ന് അവർ ആരോപിക്കുന്നു. അപ്പോഴാണ് വ്യാജകേസ് ചമച്ച് തന്റെ പിതാവിനെ ഗ്രീക്ക് പൊലീസ് അഴിക്കുള്ളിൽ അടച്ചിരിക്കുന്നതെന്നും അവർ പറയുന്നു.
അർദ്ധരാത്രി കഴിഞ്ഞ നേരത്ത് ബാറിൽ നിന്നും താമസ സ്ഥലത്തേക്ക് പോയ തന്നെ വലിച്ചിഴത്ത് അടുത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് അവർ ആരോപിക്കുന്നത്. ഇനിയും താൻ തന്റെ സ്വകാര്യത കാത്തുസൂക്ഷിച്ചിരുന്നാൽ സത്യം പുറത്തുവരില്ല എന്നും , അതിനാൽ തന്നെയാണ് താൻ തന്റെ പേരുൾപ്പടെ എല്ലാം വെളിപ്പെടുത്തുന്നതെന്നും അവർ പറഞ്ഞു. ഇനിയെങ്കിലും ഗ്രീക്ക് പൊലീസ് യഥാർത്ഥ കുറ്റവാളിയെ പിടികൂടും എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.
ഒരു ബലാത്സംഗത്തിന്റെ ഇര എന്ന നിലയിൽ, പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് അത്ര സുഖകരമായ കാര്യമല്ല എന്ന് അവർ ഒരു പ്രമുഖ ബ്രിട്ടീഷ് മാധ്യമത്തിനു നൽകിയ ടെലെഫോൺ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ, താനും തന്റെ പിതാവും എത്രമാത്രം കഷ്ടതകൾ അനുഭവിക്കുന്നുണ്ടേന്ന് ലോകം അറിയണം എന്നും അവർ പറഞ്ഞു. തന്റെ പിതാവ് നൂറു ശതമാനം നിരപരാധിയാണ്. അദ്ദേഹം തന്നെ ബലാത്സംഗം ചെയ്തിട്ടില്ല. ഗ്രീക്ക് പൊലീസ് വളരെ പരുഷമായിട്ടായിരുന്നു തങ്ങളോട് പെരുമാറിയതെന്നും ടമ്മി പറഞ്ഞു.
തങ്ങൾ ഗ്രീക്ക് പൗരന്മാരായിരുന്നെങ്കിൽ പൊലീസ് ഇങ്ങനെയായിരുന്നില്ല ഈ കേസിനെ സമീപിക്കുമായിരുന്നത് എന്നും ടമ്മി പറയുന്നു. ഇപ്പോൾ ഒരു വിനോദയാത്രയ്ക്കിടെ മദ്യപിച്ച് മദോന്മത്തനായി നടത്തിയ ഒരു സംഭവം മാത്രമാക്കി ഈ കേസിനെ ചുരുക്കിയിരിക്കുകയാണെന്നും ടമ്മി രോഷത്തോടെ പറയുന്നു. തുടക്കം മുതൽ തന്നെ തന്റെ അച്ഛനാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന നിഗമനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ഗ്രീക്ക് പൊലീസ് എന്ന് അവർ പറഞ്ഞു. അതുകൊണ്ടു തന്നെ മറ്റു സാധ്യതകൾ ഒന്നും തന്നെ അവർ അന്വേഷിച്ചില്ല.
ടമ്മിയുടെ പിതാവും തുടക്കം മുതൽ തന്നെ ഈ ആരോപണം നിഷേധിക്കുകയയിരുന്നു. ഇയാൾ ഇപ്പോൾ ഗ്രീക്ക് ജയിലിലാണ്. ഡി എൻ എ പരിശോധനയുടെ ഫലം വരാനുണ്ട്. ആ ഫലം ഇയാളുടെ നിരപരാധിത്വം തെളിയിച്ചാൽ ഇയാൾക്ക് ഉടനെ പുറത്തിറങ്ങാൻ കഴിയും. അത്ഖല്ലെങ്കിൽ അടുത്ത 18 മാസത്തിനുള്ളിൽ ഇയാൾ ഗ്രീക്ക് കോടതിയിൽ വിചാരണ നേരിടേണ്ടതായിവരും.