മ്പളം സംബന്ധിച്ച തർക്കത്തിൽ ചെക്ക്-ഇൻ സ്റ്റാഫും സെക്യൂരിറ്റി സ്റ്റാഫും ഉൾപ്പെടെയുള്ള എയർപോർട്ട് ജീവനക്കാർ വെള്ളിയാഴ്ച പാരിസ് വിമാനത്താവളത്തിൽ പണിമുടക്കിയതോടെ നിരവധി സർവ്വീസുകൾ റദ്ദാക്കി.വെള്ളിയാഴ്ച പാരീസിലെ ചാൾസ് ഡി ഗല്ലെ, ഓർലി വിമാനത്താവളങ്ങളിലെ സ്റ്റാഫിങ് ലെവലുകൾ അവലോകനം ചെയ്ത ശേഷം, രാവിലെ 7 നും ഉച്ചയ്ക്ക് 2 നും ഇടയിൽ പുറപ്പെടുന്ന 17 ശതമാനം വിമാനങ്ങളും റദ്ദാക്കാൻ ഡയറക്ഷൻ ജെനറൽ ഡി എൽ ഏവിയേഷൻ സിവിൽ ഉത്തരവിട്ടു.

വെള്ളിയാഴ്ച ബുക്ക് ചെയ്തിരിക്കുന്ന ആരെങ്കിലും വിമാനം പുറപ്പെടുമോ എന്നറിയാൻ അവരുടെ എയർലൈനുമായി ബന്ധപ്പെട്ട ശേഷം യാത്ര തിരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.മറ്റൊരു ഓപ്പറേറ്റർ നടത്തുന്ന പാരീസ് ബ്യൂവൈസ് വിമാനത്താവളത്തെ പണിമുടക്ക് ബാധിക്കില്ല, മാത്രമല്ല വിമാനത്താവളങ്ങളിലേക്കുള്ള വരവിനെ ബാധിക്കുകയുമില്ല.

വർധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ 3.5 ശതമാനം വേതന വർധനവ് നൽകണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നടപടി തുടരുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു.